സിനിമകളിൽ നിന്ന് വിട്ടുനിന്നപ്പോൾ മോഹൻലാലോ മമ്മൂട്ടിയോ വിളിച്ചില്ല… പക്ഷേ ദിലീപ് വിളിച്ചു…!!

മലയാള സിനിമാ ലോകത്ത് സൂപ്പർതാരമായി തന്നെ നിൽക്കുന്ന താരമാണ് സുരേഷ് ഗോപി. കേരളത്തിലെ ഇതുപോലെതന്നെ അന്യഭാഷകളിലും വലിയ പ്രേക്ഷക സ്വീകാര്യത ഉണ്ടായിരുന്ന താരം. ആദ്യകാലങ്ങളെ അപേക്ഷിച്ച് അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണവും വിജയിക്കുന്ന ചിത്രങ്ങളുടെ എണ്ണവും വളരെ കുറഞ്ഞു വന്നു.

ആ കാലഘട്ടത്തെ എനിക്ക് നടൻ ദിലീപ് നൽകിയ പിന്തുണയെക്കുറിച്ച് സുരേഷ് ഗോപി തുറന്നു പറഞ്ഞിരിക്കുകയാണ്. വർഷങ്ങൾക്കു മുൻപ് അദ്ദേഹം നൽകിയ അഭിമുഖത്തിലാണ് തന്റെ കരിയറിലെ മോശം സമയത്ത് ദിലീപ് നൽകിയ പിന്തുണയെക്കുറിച്ച് പറഞ്ഞത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ദിലീപിനെ കുറിച്ച് സുരേഷ് ഗോപി പറയുന്ന വീഡിയോ ക്ലിപ്പ് വൈറലായിരിക്കുകയാണ്. സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ;

“എന്റെ കാര്യം അവര് നോക്കുന്നില്ലല്ലോ…
ലാല്(മോഹൻലാൽ) വിളിച്ചിട്ട് എന്റെ അടുത്ത് ചോദിച്ചിട്ടില്ല ‘നീ എന്തിനാണ് ഈ ഗ്യാപ്പ് ഇടുന്നത് പടങ്ങൾ ചെയ്യും കേട്ടോ’ പറയത്തില്ല, മമ്മൂക്കയും പറയത്തില്ല. ദിലീപ് മാത്രമാണ് എന്നെ വിളിച്ച് പറയുന്നത്
‘സുരേഷേട്ടാ ഇങ്ങനെ വെറുതെ ഇരിക്കരുത് നിങ്ങൾ എന്തെങ്കിലും, ഞാൻ ചെയ്യാം പടം വന്ന് ചെയ്യ്… രഞ്ജി ഏട്ടന്റെ അടുത്ത് പറയട്ടെ…? ഷാജിയേട്ടന്റെ അടുത്ത് പറയട്ടെ…?’ അപ്പോഴും ദിലീപ് ചോദിക്കുന്നത് അതാണ്…”

“…അപ്പോഴും ദിലീപിന് അറിയാം എന്താണ് ഒരു ആക്ടറിനെ ആക്ടീവായി വൈബറന്റായി നിലനിർത്തുന്നത് എന്താണെന്ന് ദിലീപിന് അറിയാം. കാരണം അവൻ ഒരു ആക്ടറിനേക്കാൾ നല്ല ഒരു ഡയറക്ടറാണ്. ഒരു ഡയറക്ടറിനെയും ആക്ടർനെയുക്കാൾ നല്ല പ്രൊഡ്യൂസറാണ് നല്ല ഒരു ഡിസ്ട്രിബ്യൂട്ടർ ആണ്… “. രാഷ്ട്രീയ രംഗത്ത് സജീവമായ സുരേഷ് ഗോപി സിനിമാ മേഖലയിൽ നിന്നും അല്പം വിട്ടുനിന്നെങ്കിലും ഇപ്പോൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ എന്ന ചിത്രമാണ് അദ്ദേഹത്തിന് പുതിയ ചിത്രം. ഈ ചിത്രത്തിന് ശേഷം സുരേഷ് ഗോപി നായകൻ ആകുന്ന നിരവധി പ്രൊജക്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Follow us : pathram online latest news

pathram desk 2:
Related Post
Leave a Comment