മദ്യഷാപ്പുകൾ തുറന്നത് പ്രശ്നമായൊ? കോട്ടയത്ത് മകൻ മദ്യലഹരിയിൽ അമ്മയെ കഴുത്തറുത്ത് കൊന്നു

കോട്ടയം ചങ്ങനാശ്ശേരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മയാണ് (55) കൊല്ലപ്പെട്ടത്. മകൻ ജിതിൻ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരക്കായിരുന്നു സംഭവം.

അമ്മയും മകനും മാത്രമാണ് വീട്ടിൽ ഉള്ളത്. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു ജിതിന്‍. അന്നും അമ്മയും മകനും തമ്മിൽ കലഹമുണ്ടായി. രാത്രി ഭക്ഷണത്തെക്കുറിച്ച് തര്‍ക്കമുണ്ടാകുകയും, കയ്യിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് ഇയാൾ കുഞ്ഞന്നാമ്മയുടെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.

കൊലയ്ക്കു ശേഷം ഇയാൾ മദ്യപിച്ച് വീട്ടിൽ അടച്ചിരിക്കുകയായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Follow us on patham online news

pathram desk 2:
Leave a Comment