കണ്ണൂരില്‍ സമ്പര്‍ക്കം മൂലം രോഗവ്യാപനമുണ്ടാകുന്നതിന്റെ തോത് ഇരട്ടിയാണ്; ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : രോഗം അധികരിക്കുന്ന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ സമ്പര്‍ക്കം മൂലം രോഗവ്യാപനമുണ്ടാകുന്നതിന്റെ തോത് കൂടുതലാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് 10 ആണെങ്കില്‍ കണ്ണൂരില്‍ അത് 20 ആണ്. ജില്ലയില്‍ ഇപ്പോള്‍ ആക്ടീവായ 93 കേസുകളില്‍ 19 എണ്ണം സമ്പര്‍ക്കം മൂലമാണ്.

ഈ സ്ഥിതി മുന്നോട്ടു പോയാല്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. മാര്‍ക്കറ്റ് അടക്കമുള്ള സ്ഥലങ്ങള്‍ രോഗവ്യാപനത്തിനു സാധ്യതയുള്ള ഇടങ്ങളാണ്. അവിടങ്ങളില്‍ അതിനനുസരിച്ചുള്ള നടപടികളുണ്ടാകും. രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow us on patham online news

Similar Articles

Comments

Advertismentspot_img

Most Popular