കോവിഡ് ; ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് വ്യാഴാഴ്ച ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കൊല്ലം പള്ളിക്കല്‍ സ്വദേശി നാസിമുദ്ദീന്‍(71) ദുബായ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. 45 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന നാസിമുദ്ദീന്‍ മാനേജിങ് കണ്‍സള്‍ട്ടന്‍സി മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. ദുബായിലെ മബാനി കമ്പനിയില്‍ നേരത്തെ ജോലി ചെയ്തിട്ടുണ്ട്.

ആദ്യകാല വോളിബോള്‍ താരവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. ഭാര്യ: റസിയ നാസിമുദ്ദീന്‍, മക്കള്‍: നിമി നാസിം, നിജി നാസിം (ദുബായ്), നിസി നാസിം. മരുമക്കള്‍: മുഹമ്മദ് സഹീര്‍ (ദുബായ്), ഡോ. ഷംലാല്‍ (അബുദാബി), നിഹാസ് ഇല്യാസ് (യുഎസ്എ). കബറടക്കം ദുബായില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

തിരുവല്ല ആമല്ലൂര്‍ മുണ്ടമറ്റം ഏബ്രഹാം കോശിയുടെ ഭാര്യ റിയ ഏബ്രഹാം (58) കോവിഡ് ബാധിച്ച് കുവൈത്തില്‍ മരിച്ചു. കുവൈത്തില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. മകള്‍: ദിവ്യ മേരി ഏബ്രഹാം.

Follow us on patham online news

pathram:
Related Post
Leave a Comment