ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്റെ അവകാശികൾ സഹോദരന്റെ മക്കളായ ദീപക്കും ദീപയും. സ്വത്ത് തർക്കത്തിൽ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടർച്ചാവകാശികളെ പ്രഖ്യാപിച്ചത്.
ജയ താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വേദനിലയം സ്മാരകമാക്കുന്നതു പുനഃപരിശോധിക്കണമെന്ന് ഉത്തരവിട്ട കോടതി, കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിർദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിച്ച തമിഴ്നാട് സർക്കാരിനു കനത്ത തിരിച്ചടിയാണ് വിധി.
സ്വകാര്യ കെട്ടിടങ്ങൾ വൻവില കൊടുത്ത് ഏറ്റെടുക്കുന്നതിനു പകരം ജനോപകാര പദ്ധതികൾ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സേവന പ്രവർത്തനങ്ങൾക്കായി ജയലളിതയുടെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ ദീപക്കിനെയും ദീപയെയും അനുവദിച്ചിട്ടുമുണ്ട്.
Key words- Jayalalithaa’s niece, nephew to inherit assets
Follow us on pathram online