കൊവിഡ്: വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം കൂടുന്നു

വിദേശത്ത് ഇന്നലെ വരെ മരിച്ചത് 173 മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞയാഴ്ച വരെ ഇത് 124 ആയിരുന്നു. വിദേശത്ത് മരിച്ചവരുടെ വേർപാടിൽ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട മൂന്ന്, വയനാട് മൂന്ന്, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതർ ആയിരം കടന്നു. 1,004 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച 28 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ ഒൻപത് പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവിൽ 445 പേരാണ് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് 229 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

pathram desk 2:
Related Post
Leave a Comment