ക്വാറന്റീന് പണം ഈടാക്കുന്നതു സംബന്ധിച്ച് ആര്‍ക്കും തെറ്റിദ്ധാരണയോ ആശങ്കയോ വേണ്ട, പാവപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് പണം ഈടാക്കുന്നതു സംബന്ധിച്ച് ആര്‍ക്കും തെറ്റിദ്ധാരണയോ ആശങ്കയോ വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തീരുമാനം കൊണ്ട് പാവപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍നിന്ന് തുക ഈടാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതു സംബന്ധിച്ച വിശദാംശം പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തുള്ള ചില സംഘടനകള്‍ വിമാനം ചാര്‍ട്ട് ചെയ്തു വരുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനു സംസ്ഥാനത്തിനു വിരോധമില്ല. മുന്‍കൂട്ടി വിവരം അറിയിച്ചാലേ ക്രമീകരണം ഏര്‍പ്പെടുത്താനാകൂ. സംസ്ഥാനത്തിന്റെ അനുമതി ഇല്ലാത്തതിനാല്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനം വരാന്‍ കഴിയുന്നില്ല എന്ന പ്രചാരണം തെറ്റാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടശേഷം ആരാധനാലയങ്ങള്‍ തുറക്കാം എന്ന നിലപാടാണ് സര്‍ക്കാരിനെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow us on pathram online news

pathram:
Related Post
Leave a Comment