കേരളത്തില്‍ കോവിഡ് ഏറ്റവുമധികം ബാധിച്ചത്… എത് പ്രായക്കാരെ ? കണക്കുകള്‍ സൂചിപ്പിക്കുന്നത്!

കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1000 കടന്നു. മേയ് 27ന് 40 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് എണ്ണം 1003ല്‍ എത്തിയത്. 370ഓളം കേസുകള്‍ മാത്രമാണ് കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ളത്, ബാക്കിയെല്ലാം വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമാണ്. ആറു ശതമാനമാണ് കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണത്തിലെ വളര്‍ച്ചാനിരക്ക്.

നിലവില്‍ 445 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് ബാധിച്ചിരിക്കുന്നത്. 552 പേര്‍ക്ക് ഭേദമായി. ആറു പേര്‍ മരിച്ചു. ഏപ്രില്‍ 11ന് പരിയാരം മെഡി. കോളജില്‍ അന്തരിച്ച മാഹി സ്വദേശിയെ കേരളം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, എന്നാല്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത് കേരളത്തിന്റെ കണക്കിലാണ്.

പാലക്കാടാണ് ഏറ്റവുമധികം കോവിഡ് ബാധിതര്‍–89. രണ്ടാമത് കണ്ണൂരും–84. സംസ്ഥാനത്ത് ഇതുവരെയുള്ള ആകെ കണക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചത് കാസര്‍കോട്ടാണ്241. ഏറ്റവും കുറവ് വയനാട്ടിലും–26.

2020 ജനുവരി 30 മുതല്‍ മേയ് 27 വരെ ഓരോ ദിവസവും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതെങ്ങനെ? കേരളം എങ്ങനെയാണ് കോവിഡിനോട് പോരാടി രോഗം ഭേദമായവരുടെ എണ്ണം വര്‍ധിപ്പിക്കുന്നത്? കേരളം അയയ്ക്കുന്ന സാംപിളുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടോ? കേരളത്തില്‍ എപ്രകാരമാണ് കോവിഡ് പടരുന്നത്?

ലോകത്ത് കോവിഡ് രോഗികളില്‍ ഏറ്റവുമധികം പുരുഷന്മാരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. കേരളത്തിലും സമാന സാഹചര്യമാണ്. മേയ് 26 വരെയുള്ള കണക്ക് പ്രകാരം ആകെ രോഗികളില്‍ 75.91 ശതമാനവും പുരുഷന്മാരാണ്. 24.09% സ്ത്രീകളും.

കേരളത്തില്‍ 30–-39 പ്രായത്തിനിടയ്ക്കുള്ള പുരുഷന്മാരെയാണ് കോവിഡ് ഏറ്റവുമധികം ബാധിച്ചത്. സ്ത്രീകളിലാകട്ടെ 20–-29 പ്രായത്തിനിടയിലുള്ളവരാണ് കോവിഡ് ബാധിതരിലേറെയും.

3.51 കോടിയാണ് നിലവില്‍ കേരളത്തിലെ ജനസംഖ്യ. 10 ലക്ഷം പേരെയെടുത്താല്‍ അതില്‍ 28 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണു കണക്ക്. ഇതുവരെ ആകെ രോഗം ബാധിച്ച 1004 പേരെയെടുത്താല്‍ അതില്‍ 44.32% പേര്‍ക്ക് ഇപ്പോഴും രോഗമുണ്ട്. അതായത് രോഗം ബാധിച്ച 100ല്‍ 44 പേര്‍ ഇപ്പോഴും രോഗബാധിതരാണ്.

0.60 ശതമാനമാണ് കേരളത്തിലെ കോവിഡ് ബാധിച്ചുള്ള മരണനിരക്ക്.

ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിലെ 10 ലക്ഷം ജനങ്ങളില്‍ 1676 എന്ന കണക്കിന് സാംപിള്‍ പരിശോധന നടത്തുന്നുണ്ട്.

Follow us on pathram online news #corona
#covid19

pathram:
Related Post
Leave a Comment