ഉത്ര കൊലപാതകം; സൂരജിനെ കുടുക്കിയത് ഇക്കാര്യങ്ങള്‍

അഞ്ചല്‍ : രണ്ടാമതും പാമ്പു കടിയേറ്റതിനെത്തുടര്‍ന്നു ഉത്ര മരിച്ചതിനു പിന്നാലെ മാതാപിതാക്കള്‍ക്കുണ്ടായ സംശയങ്ങളാണ് കൊലപാതകം വെളിച്ചത്തുവരാന്‍ ഇടയാക്കിയത്. എസ്പിക്കു നല്‍കിയ പരാതിയില്‍ അവര്‍ ഉന്നയിച്ച പ്രധാന സംശയങ്ങള്‍.

1. രണ്ടു തവണ വീടിനുള്ളില്‍ വച്ചു പാമ്പുകടിയേല്‍ക്കുക. രണ്ടു തവണയും ഉത്ര അത് അറിയാതിരിക്കുക.

2. ഫെബ്രുവരി 29ന് ആദ്യം വീട്ടില്‍ പാമ്പിനെ കണ്ടപ്പോള്‍ പാമ്പുപിടിത്തക്കാരന്റെ കയ്യടക്കത്തോടെ സൂരജ് അതിനെ പിടികൂടി.

ഉത്രയുടെയും സൂരജിന്റെയും ജോയിന്റ് അക്കൗണ്ട് ലോക്കര്‍ തുറക്കാന്‍ ഭാര്യയോടു പറയാതെ മാര്‍ച്ച് 2നു പകല്‍ സൂരജ് ബാങ്കിലെത്തി. അന്നു രാത്രി ഉത്രയ്ക്കു പാമ്പു കടിയേറ്റു.

4. ഉത്ര മരിക്കുന്നതിനു തലേന്നു വീട്ടിലെത്തിയ സൂരജ് 12.30നു ശേഷം ഉറങ്ങിയെന്നു പറയുന്നു. രാവിലെ 7 മണി കഴിയാതെ, ചായ ബെഡില്‍ കിട്ടാതെ ഉറക്കം എഴുന്നേല്‍ക്കാത്ത സൂരജ് അന്നു രാവിലെ 6 മണിക്ക്ഉ ണരുന്നു. ഭാര്യ ചലനമില്ലാതെ കിടക്കുന്നത് അറിയുന്നില്ല.

5. മരണമറിഞ്ഞ ശേഷമുള്ള സൂരജിന്റെ പെരുമാറ്റം.

ഉത്ര മരിച്ചതിന്റെ തലേന്ന് രാത്രി 10.30ന് അമ്മ മണിമേഖല കിടപ്പുമുറിയുടെ ജനാല അടച്ചു കുറ്റിയിട്ടിരുന്നു. എന്നാല്‍ അതു തുറന്നു കിടക്കുകയായിരുന്നെന്നും പുലര്‍ച്ചെ 3നു താനാണു ജനാല അടച്ചതെന്നുമാണു സൂരജ് പറഞ്ഞത്.

7. വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ കഠിന വേദന, കഴപ്പ്, തരിപ്പ് എന്നിവ അനുഭവപ്പെടും. അല്ലെങ്കില്‍ അബോധാവസ്ഥയില്‍ ആയിരിക്കണം.

8. ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങള്‍ വില്‍ക്കണമെന്ന് ഉത്രയുടെ മരണശേഷം പറഞ്ഞപ്പോള്‍ സൂരജ്എ തിര്‍ത്തു.

Follow us on pathram online news

pathram:
Related Post
Leave a Comment