ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ നാലാ ഘട്ടം മെയ് 31ന് പൂര്‍ത്തിയാകാനിരിക്കെ പുതിയ നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. ലോക്ക്ഡൗണും ഇളവുകളും സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സ്വയം തീരുമാനമെടുക്കാമെന്നാണ് കേന്ദ്ര നിലപാടെന്ന് കേന്ദ്ര വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതു വരെ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും അവലോകനം നടത്താനാണ് കേന്ദ്ര തീരുമാനം. അതേസമയം, സ്‌കൂള്‍ തുറക്കല്‍, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കല്‍ എന്നിവ തുടങ്ങുന്നതിന് കേന്ദ്ര തീരുമാനം നിര്‍ണായകമാകും. മറ്റ് കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ തീരുമാനത്തില്‍ കേന്ദ്രം ഇടപെടില്ല. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാക്കിയത് തുടരുകയും ചെയ്യും.
മെയ് 17നാണ് ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് നീട്ടിയത്. നാലാംഘട്ട ലോക്ക്ഡൗണില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ജൂണ്‍ ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാളുകള്‍, സിനിമാ തിയറ്ററുകള്‍, ജിംനേഷ്യം സെന്ററുകള്‍, റസ്റ്ററന്റുകള്‍ എന്നിവ തുറക്കാനുള്ള അനുമതി നല്‍കിയേക്കില്ല. ജൂലൈയിലോ, ഓഗസ്റ്റിലോ ആയിരിക്കും സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കുക. എന്നാല്‍, ഓരോ സംസ്ഥാനങ്ങളുടെ അവസ്ഥക്കനുസൃതമായി തീരുമാനമെടുക്കാനും അനുമതി നല്‍കുമെന്നും സൂചനയുണ്ട്. കൊവിഡ് കേസുകളില്‍ നിയന്ത്രണ വിധേയമല്ലാതെ വര്‍ധിക്കുകയാണെങ്കില്‍ ഹോം ക്വാരന്റൈന്‍ വര്‍ധിപ്പിക്കാനും മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കാനും സാധ്യതയുണ്ടെന്നും പറയുന്നു.
Leave a Comment