കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു

റിയാദ് : ചികിത്സയിലായിരുന്ന മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി. സി. സനീഷ് (37) ആണു മരിച്ചത്. രക്തത്തില്‍ ഹീമോഗ്‌ളോബിന്‍ കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഷുമൈസി ജനറല്‍ ആശുപത്രിയിലായിരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം. സഹോദരന്‍ രമേശന്‍ റിയാദിലുണ്ട്.

pathram:
Related Post
Leave a Comment