ബവ്ക്യൂ ആപ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം…രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രമാണ് സ്ലോട്ട് ബുക്കിങ്

കൊച്ചി: ബവ്ക്യൂ ആപ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണമെന്നു കാട്ടി, ആപ് നിര്‍മിച്ച കമ്പനി ഫെയര്‍കോഡ് യൂസര്‍ മാനുവല്‍ പുറത്തിറക്കി. ആപ് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണു വിശദീകരിക്കുന്നത്.

എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നോ ആപ് സ്‌റ്റോറില്‍ നിന്നോ ബവ്ക്യൂ ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ ടോക്കണ്‍ ജെനറേറ്റ് ചെയ്യുന്നതിനും ഔട്ട്‌ലെറ്റിലെ വരിയില്‍ അവരുടെ സ്ഥാനം ഉറപ്പിക്കാനും കഴിയും.

ടോക്കണ്‍ ജനറേറ്റ് ചെയ്യുന്നതെങ്ങനെ

ഉപയോക്താവിന് അവരുടെ പേര്, മൊബൈല്‍ നമ്പര്‍, പിന്‍കോഡ് എന്നിവ നല്‍കി ആപ്ലിക്കേഷനില്‍ പ്രവേശിക്കാന്‍ കഴിയും. ചെക്ക് ബോക്‌സ് തിരഞ്ഞെടുത്ത് ഉപയോക്താവ് നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കണം. ഉപയോക്താവിന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാനാവും.

സ്ഥിരീകരിക്കുന്നതെങ്ങനെ

ആപ്പില്‍ കൊടുക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ആറ് അക്ക സ്ഥിരീകരണ കോഡ് ലഭിക്കും. സ്ഥിരീകരണ കോഡ് ലഭിച്ചില്ലെങ്കില്‍ അതു വീണ്ടും അയയ്ക്കുന്നതിന് ഉപയോക്താവിന് ‘ഒടിപി വീണ്ടും അയയ്ക്കുക’ എന്ന സൗകര്യം ഉപയോഗിക്കാം.

ഔട്ട്‌ലെറ്റ് ബുക്കിങ്

വിജയകരമായ പരിശോധനയ്ക്കു ശേഷം ഉപയോക്താവിനെ ഔട്ട്‌ലെറ്റ് ബുക്കിങ് പേജിലേക്ക് റീഡയറക്ട് ചെയ്യും. ഉപയോക്താവിന് മദ്യം അല്ലെങ്കില്‍ ബീയര്‍, വൈന്‍ ഏതാണോ വേണ്ടത് തിരഞ്ഞെടുക്കാം.

ബുക്കിങ് സ്ഥിരീകരണം

ബുക്കിങ് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഉപയോക്താവിന് ഒരു ക്യൂ നമ്പരും ഔട്ട്‌ലെറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളും ചെയ്ത ബുക്ക് ചെയ്ത തീയതിയും സമയവും ഉള്ള ഒരു സ്ഥിരീകരണ പേജ് ലഭിക്കും. വിശദാംശങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ ക്യുആര്‍ കോഡ് ലഭിക്കും. ടൈം സ്ലോട്ട് ലഭ്യമല്ലെങ്കില്‍ ടോക്കണ്‍ ലഭ്യമല്ലെന്ന് സന്ദേശം ലഭിക്കും.

അടുത്ത ബുക്കിങ് 5 ദിവസത്തിനു ശേഷം

ബുക്കിങ് സ്ഥിരീകരിച്ച് ടോക്കണ്‍ ലഭിച്ചു കഴിഞ്ഞാല്‍ 5 ദിവസത്തിനു ശേഷം മാത്രമേ അടുത്ത ബുക്കിങ് സാധ്യമാകുകയുള്ളൂ. രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രമാണ് സ്ലോട്ട് ബുക്കിങ് നടത്താന്‍ കഴിയുക.

എസ്എംഎസ് വഴിയുള്ള ബുക്കിങ്

മദ്യം ആവശ്യമുള്ളവര്‍ എന്ന ഫോര്‍മാറ്റിലാണ് 8943389433 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്‌ക്കേണ്ടത്. ബീയര്‍/വൈന്‍ ആവശ്യമുള്ളവര്‍ എന്ന ഫോര്‍മാറ്റില്‍ എസ്എംഎസ് അയയ്ക്കണം. എസ്എംഎസിനു മറുപടിയായി ബവ്ക്യൂ എന്ന സെന്‍ഡര്‍ ഐഡിയില്‍നിന്ന് നിങ്ങളുടെ ഫോണിലേക്ക് ബുക്കിങ് ഉറപ്പാക്കുന്ന സന്ദേശം ലഭിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7