നരകയാതന; 120 പേര്‍ക്ക് നാലു ശുചിമുറി; അഞ്ചുപേര്‍ക്ക് കോവിഡ്, ഒരു സ്ത്രീ അടക്കം 20 മലയാളികള്‍

ചെന്നൈ: ഗള്‍ഫിലെ ജയിലുകളില്‍ നിന്ന് തിരിച്ചയച്ചവര്‍ക്ക് തമിഴ്‌നാട്ടില്‍ നരകയാതന. 120 പേരെ ക്വാറന്റീന്‍ ചെയ്ത ചെന്നൈ ആവഡിയിലെ കേന്ദ്രീയ വിദ്യാലയത്തിലുള്ളത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ആകെയുള്ളത് നാലു ശുചിമുറി മാത്രം. സംഘത്തിലെ അഞ്ചു പേര്‍ക്കു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതോടെ ക്യാംപിലാകെ രോഗം പടരുമെന്ന ആശങ്കയുയര്‍ന്നു.

മലിന ജലം ഉപയോഗിച്ചതിനെ തുടര്‍ന്ന് പലര്‍ക്കും ത്വക്ക് രോഗങ്ങളും പിടിപെട്ടു. കേന്ദ്രത്തില്‍ കഴിയുന്നതില്‍ ഒരു സ്ത്രീ അടക്കം ഇരുപതു പേര്‍ മലയാളികളാണ്. നാട്ടിലെത്തിച്ചു ക്വാറന്റീന്‍ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. നാലു ദിവസം മുമ്പാണ് ഫ്‌ലൈ ദുബൈയുടെ വിമാനത്തില്‍ യുഎഇയുടെ വിവിധ എമിറേറ്റുകളിലെ ജയിലുകളില്‍ കഴിഞ്ഞിരുന്ന 120 പേരെ ചെന്നൈയിലെത്തിച്ചത്.

FOLLOW US ON PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7