ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്: വിഷപ്പല്ലും മാംസാവശിഷ്ടവും ശേഖരിച്ചു, പാമ്പിന്റെ ഡിഎന്‍എ പരിശോധിക്കും

അഞ്ചല്‍: ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ തന്നെയാണെന്ന് സ്ഥിരീകരണം. പാമ്പിന്റെ വിഷപ്പല്ലും മാംസാവശിഷ്ടവും ശേഖരിച്ചു. ഉഗ്രവിഷമുള്ള മൂര്‍ഖന്‍ തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. പാമ്പിനെ കുഴിച്ചിട്ട് ദിവസങ്ങളായതിനാല്‍ മാംസം ജീര്‍ണിച്ചനിലയിലാണ്. ലഭിച്ച വസ്തുക്കള്‍ ശക്തമായ തെളിവാണെന്ന് അന്വേഷണസംഘം വിലയിരുത്തി.ഇന്ന് രാവിലെ പാമ്പിന്റെ ജഡം പുറത്തെടുത്ത് പരിശോധന നടത്തിയിരുന്നു.

പാമ്പിന്റെ ഡിഎന്‍എ അടക്കം പരിശോധിക്കുന്നതിനാണു നീക്കം. പൊലീസ്, ഫൊറന്‍സിക്, മൃഗസംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. വന്യജീവി സംരക്ഷണ നിയമപ്രകാരം സൂരജിനും സുരേഷിനുമെതിരെ കേസെടുത്തിട്ടുണ്ട്

pathram:
Related Post
Leave a Comment