സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് ; പാലക്കാട് ജില്ലയില്‍ മാത്രം 29 പേര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 10 പേര്‍ക്ക് ഫലം നെഗറ്റീവായി. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം 6, മലപ്പുറം, എറണാകുളം 5 വീതം, തൃശൂര്‍, കൊല്ലം 4 വീതം, കാസര്‍കോട്, ആലപ്പുഴ 3 വീതം എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍. സംസ്ഥാനത്ത് ഇതുവരെ 6 പേര്‍ മരിച്ചു. ക്വാറന്റീനിലുള്ളവര്‍ ഒരു ലക്ഷം കഴിഞ്ഞു. സംസ്ഥാനത്ത് 9 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. മണ്ണാര്‍കാട് മുന്‍സിപ്പാലിറ്റി ഹോട്ട്‌സ്‌പോട്ട് ആയി. കണ്ണൂര്‍ – 3, കാസര്‍കോട് – 3, ഇടുക്കി, പാലക്കാട്, കോട്ടയം – 1 വീതം. ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 68.

പോസിറ്റീവായവരില്‍ 27 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. തമിഴ്‌നാട്ടില്‍നിന്ന് വന്ന 9 പേര്‍ക്കും, മഹാരാഷ്ട്രയില്‍നിന്ന് വന്ന 15 പേര്‍ക്കും, ഗുജറാത്തില്‍നിന്ന് വന്ന 5 പേര്‍ക്കും, കര്‍ണാകടയില്‍നിന്ന് വന്ന 2 പേര്‍ക്കും, പോണ്ടിച്ചേരിയില്‍നിന്നും ഡല്‍ഹിയില്‍നിന്നും വന്ന ഓരോ ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കമൂലം 7 പേര്‍ക്ക് രോഗം വന്നു.

കോട്ടയം 1, മലപ്പുറം 3, ആലപ്പുറ 1, പാലക്കാട് 2, എറണാകുളം 1, കാസര്‍കോട് 2 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകളുടെ എണ്ണം. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 963 ആയി. 415 പേര്‍ ചികില്‍സയിലുണ്ട്. 100433 പേര്‍ നിരീക്ഷണത്തിലുണ്ട്. 103528 പേര്‍ വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും നിരീക്ഷണത്തിലാണ്. 808 പേര്‍ ആശുപത്രികളില്‍ നീരീക്ഷണത്തിലുണ്ട്. ഇന്ന് 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 56704 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 54836 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി

pathram:
Related Post
Leave a Comment