ദൃശ്യം 2 ഒരുങ്ങുമ്പോള്‍ വീണ്ടും സജീവമാകാന്‍ കാത്ത് ഡ്യൂപ്ലിക്കറ്റ് ‘രാജാക്കാട്

മലയാള സിനിമയില്‍ ബോക്‌സ് ഓഫിസ് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണു കൈപ്പ നിവാസികള്‍ ഏറ്റെടുത്തത്. ജോര്‍ജുകുട്ടിയും പൊലീസുകാരന്‍ സഹദേവനും ഒരിക്കല്‍ കൂടെ കൈപ്പക്കവലയിലെത്തുന്ന ആവേശത്തിലാണ് ഇവര്‍.

എന്നാല്‍ രണ്ടാംഭാഗത്തിന്റെ ലൊക്കേഷന്‍ ഇതാണോ എന്ന് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല.

മലയാള സിനിമയിലെ അത്ഭുതമായ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ രാജാക്കാട് പൊലീസ് സ്‌റ്റേഷനാണ് കൈപ്പക്കവലയില്‍ ഒരുക്കിയത്. പൊലീസ് സ്‌റ്റേഷനും ചായക്കടയും ജോര്‍ജുകുട്ടിയുടെ കേബിള്‍ കടയുമെല്ലാം കൈപ്പക്കവലയില്‍ കലാസംവിധായകന്‍ സെറ്റ് ഇടുകയായിരുന്നു. ചിത്രത്തിലെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചതും ഇവിടെ തന്നെ.

വിവിധ ഭാഷകളില്‍ ദൃശ്യം ചിത്രീകരിച്ചപ്പോഴും കാഞ്ഞാര്‍ കൈപ്പയാണ് പ്രധാന ലൊക്കേഷന്‍. മലങ്കര ജലാശയത്തോടു ചേര്‍ന്നു നില്‍ക്കുന്ന കൈപ്പയില്‍ കമലാഹാസന്‍ എത്തിയതും ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ അഭിനയിക്കാനാണ്. മലങ്കര ജലാശയത്തിന് പറയാന്‍ ഒട്ടേറെ സിനിമാക്കഥകളുണ്ടെങ്കിലും ഇവിടെ നിന്നു ചിത്രീകരിച്ച ദൃശ്യം ഇന്നും ഒരു ചരിത്രമാണ്.

എന്നാല്‍ തമിഴ്, കന്നഡ ചിത്രങ്ങളുടെ ലൊക്കേഷന്‍ കുടയത്തൂരിലാണ്. 6 ഇന്ത്യന്‍ ഭാഷകളിലും ചൈനീസ് ഭാഷയിലും റീമേക്ക് ചെയ്ത ബ്രഹ്മാണ്ഡ ചലച്ചിത്രമാണ് ദൃശ്യം. ‘ഷീപ്പ് വിത്തൗട്ട് ഷെപ്പേര്‍ഡ്’ എന്നാണ് ചൈനീസ് പടത്തിന്റെ പേര്. 2013 ഡിസംബറില്‍ റിലീസായ ചിത്രത്തിന്റെ രണ്ടാം ഭാഗവും കൈപ്പയില്‍ ചിത്രീകരണത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

pathram:
Leave a Comment