ആ വീട് ‘മമ്മൂക്കയുടെ പുതിയ വീട്’ അല്ല ; 58 സെക്കന്‍ഡുള്ള വിഡിയോയ്ക്കു പിന്നില്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വീടെന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോ വ്യാജം. ‘മമ്മൂക്കയുടെ പുതിയ വീട്’ എന്ന പേരിലാണ് 58 സെക്കന്‍ഡുള്ള വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.. എന്നാല്‍ വിഡിയോ വ്യാജമാണെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചു.

നേരത്തെ ‘മെഗാസ്റ്റാര്‍ ന്യൂഹോം’ എന്ന പേരില്‍ വീടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. അത് മമ്മൂട്ടിയുടെ പുതിയ വീടിന്റെ ചിത്രമാണെന്നും എങ്ങനെയോ ഇന്റര്‍നെറ്റിലൂടെ പുറത്ത് ആയതാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

pathram:
Related Post
Leave a Comment