ഹണിമൂണ്‍ യാത്രയുടെ ചിത്രം പങ്കുവച്ച് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്; പതിനെട്ട് വയസ്സ് തികയാത്തവര്‍ ഇത് വായിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെ താരം കുറിപ്പു പങ്കുവച്ചത്

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും. പൂര്‍ണ്ണിമ സോഷ്യല്‍ മീഡിയയിലും വളരെയധികം സജീവമാണ്. ഇപ്പോഴിതാ പൂര്‍ണ്ണിമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

പതിനെട്ട് വയസ്സ് തികയാത്തവര്‍ ഇത് വായിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് ഇന്ദ്രജിത്തിനൊപ്പം പോയ ഹണിമൂണ്‍ യാത്രയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ ഹണിമൂണിനെ ‘സ്‌കൂള്‍ എസ്‌കര്‍ഷന്‍’ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം എന്നാണ് താരം പറയുന്നത്.

ചുവപ്പും കറുപ്പും നിറത്തിലുള്ള ചുരിദാര്‍ അണിഞ്ഞ് നാടന്‍ ലുക്കിലാണ് പൂര്‍ണ്ണിമ. ടീഷര്‍ട്ടും ജീന്‍സും ധരിച്ച് ഒപ്പം ഇന്ദ്രജിത്തും . ഈ വേഷവും ചെരിപ്പുമെല്ലാം കണ്ട് ചിത്രത്തില്‍ നിന്ന് തനിക്ക് കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് പൂര്‍ണ്ണിമ രസകരമായി കുറിച്ചു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുനില്‍ക്കുന്ന തങ്ങളെ കാണുമ്പോള്‍ രോമാഞ്ചം തോന്നുന്നുവെന്നും പൂര്‍ണ്ണിമ പറയുന്നു.

ജന്തര്‍ മന്ദറിലൂടെ ഓടുന്നതിന്റെയും മറ്റും ചിത്രങ്ങളും കയ്യിലുണ്ട്. തങ്ങളുടെ ഹണിമൂണ്‍ യാത്ര മികച്ചതായിരുന്നുവെന്ന് ആളുകളെ വിശ്വസിപ്പിക്കാന്‍ പാകത്തിലുള്ള എല്ലാ പോസുകളിലും ചിത്രങ്ങള്‍ എടുത്തിട്ടുണ്ടെന്നും പൂര്‍ണ്ണിമ കുറിപ്പില്‍ പറയുന്നു.

അഭിനയത്തിനപ്പുറം ഫാഷന്‍ ഡിസൈനിംഗ് രംഗത്തും തന്റെ പ്രതിഭ തെളിയിച്ച കലാകാരിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഒരിടവേളയ്ക്ക് ശേഷം ‘വൈറസ്’ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചെത്തിയത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ ഇന്ദ്രജിത്തിനൊപ്പം ലോക്?ഡൗണ്‍ കാലം ആഘോഷിക്കുകയാണ് പൂര്‍ണ്ണിമ. മക്കളായ പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടെയും പാചക പരീക്ഷണങ്ങള്‍ ഉള്‍പ്പടെ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാനും ഇതിനിടയില്‍ മറന്നില്ല.

pathram:
Related Post
Leave a Comment