‘കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മോഹന്‍ലാലിന്റെ ജന്മദിനാശംസ. ‘കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ 75-ാം ജന്മദിനമാണ്. ജന്മദിനം പ്രമാണിച്ച് പ്രത്യേക ആഘോഷമൊന്നുമില്ല. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ തന്റെ ജന്മദിനത്തിന് പ്രസക്തിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ജന്മദിനത്തിന് പ്രത്യേകതയൊന്നുമില്ല. ആ ദിവസം കടന്നുപോകുന്നൂ എന്നുമാത്രം. നാടാകെ വിഷമസ്ഥിതി നേരിട്ടു കൊണ്ടിരിക്കുകയാണ്. ആ പ്രശ്‌നമാണ് പ്രധാനം. ഇത്തരം ഒരു ഘട്ടത്തില്‍ ജന്മദിനത്തിന് വലിയ പ്രസക്തിയൊന്നും കാണുന്നില്ല. പിണറായി വിജയന്‍ പ്രതികരിച്ചു

pathram:
Related Post
Leave a Comment