യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍, പാമ്പ് കടി ഏല്‍ക്കുന്നതിന് മുമ്പ് ഉത്തര വിട്ടില്‍ പാമ്പിനെ കണ്ടിരുന്നു, സൂരജ് കൈകൊണ്ട് പാമ്പിനെ പിടിച്ച് ചാക്കിലാക്കിയാതായും ബന്ധുക്കള്‍

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഈ മാസം ഏഴിന് രാവിലെയാണ് ഉത്തരയെ വീട്ടിലെ കിടപ്പ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസത്തിനിടെ രണ്ട് തവണയാണ് യുവതിക്ക് പാമ്പ് കടിയേറ്റത്.

എസി മുറിയില്‍ ഉറങ്ങിക്കിടന്ന ഉത്തരയെ പാമ്പ് കടിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന് ബന്ധമുണ്ടെന്ന് ഉത്തരയുടെ മാതാപിതാക്കളും സഹോദരന് പങ്കുള്ളതായി ആരോപിച്ച് ഭര്‍ത്താവ് സൂരജും പരാതി നല്‍കിയതോടെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

തുടര്‍ന്നാണ് സൂരജിനെതിരെ ബന്ധുക്കളുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തെത്തിയിരിക്കുന്നത്. അടൂരിലെ ഭര്‍ത്തൃവീട്ടില്‍ വച്ച് ഉത്തരയ്ക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന്റെ കുറച്ചു ദിവസം മുമ്പ് വീട്ടില്‍ ഉത്തര പാമ്പിനെ കണ്ടിരുന്നു. സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കിലാക്കിയതായും ഉത്തര പറഞ്ഞിരുന്നുവെന്നും ഉത്തരയുടെ ബന്ധുക്കള്‍ പറയുന്നു. സൂരജിന് പാമ്പ് പിടിുത്തക്കാരുമായി ബന്ധമുണ്ടെന്നും പാമ്പുകളെ കൈയിലെടുത്ത് കളിപ്പിക്കാറുണ്ടെന്നും ഉത്തരയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇതിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

pathram:
Related Post
Leave a Comment