തൃപ്തികരമല്ല എന്ന് തച്ചങ്കരി; കന്യാസ്ത്രീ മഠത്തിലെ മരണത്തിൽ ദുരൂഹതയില്ലെന്ന റിപ്പോര്‍ട്ട് മടക്കി; കൂടുതൽ അന്വേഷണം

പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് കോൺവെന്റിലെ സന്യസ്ഥ വിദ്യാർഥിനിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന റിപ്പോര്‍ട്ട് മടക്കി നൽകി. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ഐജിയോട് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി ആവശ്യപ്പെട്ടു.

കേസ് റജിസ്റ്റര്‍ ചെയ്യണമോയെന്നു വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനിക്കും. ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി.ജോണിനെ (21) മേയ് ഏഴിനാണ് മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിആർപിഎഫ് ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ ചുങ്കപ്പാറ തടത്തേൽമലയിൽ പള്ളിക്കാപറമ്പിൽ ജോൺ ഫിലിപ്പോസിന്റെയും‌ കൊച്ചുമോളുടെയും മകളാണ്.
പകൽ 12 നാണ് സംഭവം. വലിയ ശബ്ദം കേട്ട് തിരച്ചിൽ നടത്തിയ അന്തേവാസികളാണ് ദിവ്യയെ മഠത്തിന്റെ കെട്ടിടത്തോടു ചേർന്നുളള കിണറ്റിൽ വീണ നിലയിൽ കണ്ടത്. ഉടനെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് ദിവ്യയെ കിണറ്റിൽ നിന്ന് രക്ഷിച്ച് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്‌. ഐജിയുടെ പ്രാഥമിക റിപ്പോർട്ടിലാണ് ക്രൈംബ്രാഞ്ച് നിഗമനം. നിലവിൽ നടന്നുവന്ന പൊലീസ് അന്വേഷണം തൃപ്തികരമാണ്. ആത്മഹത്യയ്ക്ക് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടെങ്കിൽ തുടർനടപടി സ്വീകരിക്കാമെന്നും റിപ്പോർട്ടിലുണ്ട്. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഐജിക്ക് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നിർദേശം നൽകി.

തിരുവല്ല പാലിയേക്കര ബസേലിയൻ കോൺവെന്റിൽ കന്യാസ്ത്രീ ആകാൻ പഠിക്കുകയായിരുന്ന ദിവ്യ പി ജോണിനെയാണ് കഴിഞ്ഞ മെയ് ഏഴാം തീയതി കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ അസ്വാഭാവിതയുണ്ടെന്ന ആരോപണം ഉയർന്നതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ദിവ്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങളും രംഗത്തെത്തിയിരുന്നു.

അതേസമയം ദിവ്യയുടെ ശരീരത്തിൽ അസ്വാഭാവിക പരിക്കുകൾ ഇല്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണ് ശരീരത്തിൽ ഉള്ളത്. ദിവ്യയുടേത് മുങ്ങി മരണമാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

thiruvalla convent, divya p john

.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7