കൂത്തുപറമ്പ്: 10 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വീട്ടില്‍ അവസാനത്തെ രോഗിയും രോഗം ഭേദമായി തിരിച്ചെത്തി

കൂത്തുപറമ്പ് : ചെറുവാഞ്ചേരി ചീരാറ്റയിലെ റഹ്മത്ത് മന്‍സിലില്‍ ഇന്നലെ ആഹ്ലാദം അലതല്ലി. സംസ്ഥാനത്ത് തന്നെ ഒരു വീട്ടില്‍ 10 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ വീട്ടില്‍ അവസാനത്തെ രോഗിയും രോഗം ഭേദമായി തിരിച്ചെത്തി. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ നിര്‍ദേശപ്രകാരം ഇന്നലെ ഉച്ചയോടെ ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും എത്തിയപ്പോഴാണു രോഗം ഭേദമായി തിരിച്ചെത്തിയ 81കാരന്‍ തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുകയും സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കാണിച്ച വലിയ സഹകരണത്തിനു നന്ദി പ്രകാശിപ്പിക്കുകയും ചെയ്തത്.

ആരോഗ്യ മന്ത്രിയുടെ മണ്ഡലം പ്രതിനിധി എം.സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്‍, ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ.റിയാസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.എം.ആര്‍.മായന്‍, ജെഎച്ച്‌ഐമാരായ ടി.സജിത്ത് കുമാര്‍, ദിനേശന്‍ കൂടാളി, സി.കെ.റിന്‍ഷ എന്നിവരാണു വീട്ടിലെത്തി ക്ഷേമാന്വേഷണം നടത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7