ഏഷ്യയില്‍ ഏറ്റവും വേഗതയില്‍ കൊറോണവൈറസ് പടരുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഏഷ്യയില്‍ ഏറ്റവും വേഗതയില്‍ കൊറോണവൈറസ് പടരുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. രോഗബാധിതര്‍ ഒരു ലക്ഷം കടന്ന ഇന്ത്യ രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച ഘട്ടത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 1,01,328 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മൂവായിരത്തിലധികം പേര്‍ മരിക്കുകയും ചെയ്തു.

മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണിപ്പോള്‍ ഇന്ത്യ. ബ്ലൂംബെര്‍ഗിന്റെ കൊറോണ വൈറസ് ട്രാക്കറിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്ച രാജ്യത്ത് രോഗബാധിതരുടെ നിരക്കില്‍ 28 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 42,125 രോഗബാധിതരും 903 മരണവും റിപ്പോര്‍ട്ട് ചെയത അയല്‍ രാജ്യമായ പാകിസ്താനില്‍ ഇതേ കാലയളവില്‍ 19 ശതമാനം വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു.

സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുന്നതിന്റെ തുടക്കത്തില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉപജില്ലാ തലത്തില്‍ നിയന്ത്രണ നടപടികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ അഡീഷണല്‍ പ്രൊഫ.രാജ്‌മോഹന്‍ പാണ്ഡ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7