ഉംപുന്‍ അതിതീവ്ര ചുഴലി കൊടുങ്കാറ്റാവും; കേരളത്തിൽ പരക്കെ മഴ

ഉംപുൻ ചുഴലിക്കാറ്റ് കൂടുതൽ തീവ്രമായി ബംഗാൾ തീരത്തേക്ക് നീങ്ങുന്നു. ഇപ്പോള്‍ ഒഡീഷയിലെ പാരദ്വീപിൽ നിന്ന് 800 കി.മി അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉത്തര ഒഡീഷയിലും ബംഗാളിലെ 24 പർഗാനാസ്, കൊൽക്കത്ത ജില്ലകൾ ഉൾപ്പെടെയുള്ള തീരദേശ മേഖല കളിലും നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി. മണിക്കൂറിൽ 150 കി.മി.വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്.- ബംഗാൾ ഉൾക്കടലിൽ കപ്പൽ , ബോട്ട് , വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചു. ചുഴലിക്കാറ്റിന്റെ സ്വധീനത്തിൽ കേരളത്തിൽ പരക്കെ മഴ ലഭിക്കും.

Similar Articles

Comments

Advertismentspot_img

Most Popular