തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന ബ്യൂട്ടിപാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും ശുചിയാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടഞ്ഞു കിടക്കുന്ന ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ലോക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ സംസ്ഥാനത്തെ ബ്യൂട്ടിപാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും അടഞ്ഞ് കിടക്കുകയാണ്. എന്നാല്‍ ലോക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം സംസ്ഥാനത്ത് ക്വാറന്റീന്‍ ലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ പുതിയ സംവിധാനം. പോലീസ് മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിനെ ക്വാറന്റീനിലുള്ളവരെ നിരീക്ഷിക്കാന്‍ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ക്വാറന്റീനില്‍ പ്രവേശിക്കുന്നവര്‍ അവര്‍ കഴിയുന്ന മുറിവിട്ട് പുറത്തിറങ്ങാന്‍ പാടില്ല. എല്ലാ ദിവസവും പോലീസ് ഈ വീടുകളിലെത്തും പരിശോധന നടത്തും. സംസ്ഥാനത്ത് ഇതുവരെ ക്വാറന്റീന്‍ ലംഘനം നടത്തിയതിന് 65 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതില്‍ 54 കേസുകളും തിരുവനന്തപുരത്താണ്. കാസര്‍കോട് 11 കേസുകളും എടുത്തതായി മുഖ്യമന്ത്രി പറഞ്ഞു.