കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്‍ കോട്ടയത്തും എത്തി: രണ്ടു ബന്ധുക്കള്‍ ക്വാറന്റീനില്‍

വയനാട്: കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്‍ കോട്ടയത്തും എത്തി. കോട്ടയം വയലയിലെ ബന്ധുവീട്ടിലാണു പൊലീസുകാരന്‍ എത്തിയത്. രണ്ടു ബന്ധുക്കളെ ക്വാറന്റീനിലാക്കി.മൂന്നു പൊലീസുകാര്‍ക്കാണ് വയനാട്ടില്‍ രോഗം സ്ഥിരീകരിച്ചത്.

കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ വയനാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ പൊലീസുകാരുടെ പരിശോധനാ ഫലം ഇന്നുവരും. ഇന്നലെ രോഗം സ്ഥിരീകരിച്ച പൊലീസുകാരന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരുടെ റൂട്മാപ്പ് ഇന്നു പുറത്തിറക്കും. ലഹരിമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടെ രോഗി കൃത്യമായി വിവരങ്ങള്‍ നല്‍കാത്തത് വെല്ലുവിളിയാണെന്നും മറുപടികളില്‍ ദുരൂഹതയുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഓരോ ദിവസവും ജില്ലയില്‍ രോഗവ്യാപന തോത് കൂടുകയാണ്. ഇന്നലെ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. റൂട്മാപ്പുകള്‍ തയാറാക്കുന്നത് ആരോഗ്യവകുപ്പിനെ കുഴക്കുകയാണ്. ലഹരി മരുന്ന് കേസുകളില്‍ പ്രതിയായ രോഗി പല കാര്യങ്ങളും വിട്ടു പറയുന്നില്ലെന്നും ദുരൂഹതകള്‍ ഉണ്ടെന്നും കലക്ടര്‍ പറഞ്ഞു. ഈ രോഗി നിലമ്പൂരില്‍ ജോലി ചെയ്തിരുന്നതിനാല്‍ അവിടെ നിന്നും വൈറസ് ബാധിച്ചിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

ജില്ലയിലെ കൂടുതല്‍ പോലീസുകാരുടെ ഫലം ഇന്ന് വരും. ആദ്യ ഫലം നെഗറ്റീവായ മാനന്തവാടി ഡിവൈഎസ്പിയുടെ സാംപിള്‍ വീണ്ടും അയക്കുന്നുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 339 പോലീസുകാരുടെ സാംപിളാണ് അയച്ചത്. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന മുഴുവന്‍ യോഗങ്ങളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വീഡിയോ കോണ്‍ഫറന്‍സ് വഴി മാത്രമെ നടത്താന്‍ പാടുള്ളുവെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. സമ്പര്‍ക്കപ്പട്ടിക ഏറെയുള്ള വെള്ളമുണ്ട പഞ്ചായത്തില്‍ പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തി

pathram:
Related Post
Leave a Comment