പ്രധാനമന്ത്രിയുടെ ഓഫിസ കോവിഡ് വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍…’ആരോഗ്യസേതു’ ആപ് ഹാക്ക് ചെയ്തതിന്റെ സൂചന പുറത്ത്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ആയുധമായ ‘ആരോഗ്യസേതു’ ആപ് ഹാക്ക് ചെയ്തതിന്റെ സൂചന പുറത്ത്. പ്രധാനമന്ത്രിയുടെ ഓഫിസ്, സൈനിക ആസ്ഥാനം, പാര്‍ലമെന്റ്, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളിലെ കോവിഡ് വിവരങ്ങളെന്ന പേരില്‍ ഫ്രഞ്ച് ഹാക്കറും സൈബര്‍ സുരക്ഷാ വിദഗ്ധനുമായ ഏലിയറ്റ് ആല്‍ഡേഴ്‌സന്‍ ട്വീറ്റ് ചെയ്തതു സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ആപ് സുരക്ഷിതമാണെന്ന സര്‍ക്കാര്‍ വാദത്തിനു തൊട്ടു പിന്നാലെയാണു ഹാക്കറുടെ തിരിച്ചടി.

ആപ്പിനെക്കുറിച്ചു രാഹുല്‍ ഗാന്ധി ഉന്നയിച്ച ആശങ്കകള്‍ ശരിവച്ച് ആല്‍ഡേഴ്‌സന്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഇതിനുള്ള മറുപടിയിലാണ് ആരോഗ്യസേതു സുക്ഷിതമാണെന്ന് സര്‍ക്കാരും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും വാദിച്ചത്. പിന്നാലെയാണ് അതീവ സുരക്ഷയുള്ള ഓഫിസുകളിലെ വിവരങ്ങള്‍ പുറത്തുവന്നത്. ഇവ ശരിയാണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതികരണം വന്നിട്ടില്ല

pathram:
Related Post
Leave a Comment