വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ മൂന്നു പേര്‍ മരിച്ചു

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ മൂന്നു പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് ഉണ്ടായ ചോര്‍ച്ചയില്‍ വിഷവാതകം ശ്വസിച്ചു കുട്ടിയുള്‍പ്പെടെ മരിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ആര്‍ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എല്‍ജി പോളിമേഴ്‌സ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റിലാണു വാതക ചോര്‍ച്ചയുണ്ടായത്.

ശ്വസിക്കാന്‍ ബുദ്ധിമുട്ടിയ ജനങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധം നഷ്ടപ്പെട്ട് പലരും തെരുവില്‍ കിടക്കുകയാണ്. ചോര്‍ച്ച അടച്ചു. സ്‌റ്റൈറീന്‍ വാതകമാണ് ഫാക്ടറിയില്‍നിന്ന് ചോര്‍ന്നത്. വാതകം അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പടര്‍ന്നെന്നാണു നിഗമനം. ഇരുപത് ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. മലയാളികളെല്ലാവരും സുരക്ഷിതരാണ്. പൊലീസ് വീടുകളുടെ പൂട്ടുപൊളിച്ച് അകത്തു കടന്നു പരിശോധന നടത്തുന്നുണ്ട്. ഫാക്ടറിയുടെ സമീപത്തായി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയുള്ളതും ആശങ്ക വര്‍ധിപ്പിക്കുന്നു.

15 ഓളം പേര്‍ ആശുപത്രിയിലുണ്ടെന്നാണു വിവരം. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. അടച്ചിട്ട ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്. കെമിക്കല്‍ പ്ലാന്റിലേക്ക് ആംബുലന്‍സുകളും അഗ്‌നിരക്ഷാ സേനയും പൊലീസും എത്തിയിട്ടുണ്ട്. പോളിസ്‌റ്റെറിന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റിലാണ് അപകടമുണ്ടായത്.

Similar Articles

Comments

Advertismentspot_img

Most Popular