മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ അതാതു സംസ്ഥാനങ്ങളില്‍നിന്നും പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ അതാതു സംസ്ഥാനങ്ങളില്‍നിന്നും പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടിടത്തേയും പാസ് വേണം. അതിര്‍ത്തിയില്‍ വരുന്നവര്‍ക്കു സ്വീകരണം പാടില്ല. നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരല്ലാത്ത ആരും ഇവിടെയുണ്ടാകാന്‍ പാടില്ല. അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മലയാളികളെ എത്തിക്കാന്‍ പ്രത്യേക ട്രെയിനിനു വീണ്ടും ശ്രമം നടത്തുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

യാത്രാ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും മുഖ്യമന്ത്രി വിശദീകരണം നല്‍കി. അവശ്യ സേവനങ്ങള്‍ക്കും അനുവദിക്കപ്പെട്ട ജോലികള്‍ക്കും പ്രത്യേക പാസ് വേണ്ട. ഇത്തരം ആളുകള്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. ഹോട്‌സ്‌പോട്ട് മേഖലകളിലേക്ക് പാസ് നല്‍കില്ല. വൈകിട്ട് ഏഴുമുതല്‍ രാവിലെ ഏഴുവരെയുള്ള യാത്രാ നിരോധനവും ഇവര്‍ക്കു ബാധകമല്ല.

ഐഎസ്ആര്‍ഒ ജീവനക്കാര്‍ക്ക് ഓഫിസ് ബസുകളില്‍ യാത്ര ചെയ്യാം. കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം. വീട് നിര്‍മാണം ഉള്‍പ്പടെയുള്ള സ്വകാര്യ നിര്‍മാണങ്ങള്‍ക്കും തടസ്സമില്ല. ചെങ്കല്ല് വെട്ടുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് പുതിയ ഹോട്‌സ്‌പോട്ടുകള്‍ ഇന്നില്ല. കണ്ണൂര്‍ 18, കോട്ടയം 6, വയനാട് 4, കൊല്ലം 3, കാസര്‌കോട് 3, പത്തനംതിട്ട 1, ഇടുക്കി 1, പാലക്കാട് 1– ഇങ്ങനെയാണ് ഇപ്പോള്‍ സംസ്ഥാനത്തു ചികില്‍സയിലുള്ളവരുടെ എണ്ണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular