കോവിഡ് ബാധിച്ച് യുഎസില്‍ മൂന്ന് മലയാളികള്‍ മരിച്ചു

യുഎസില്‍ കോവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. എട്ടുവയസ്സുകാരനും വൈദികനും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. കൊട്ടാരക്കര സ്വദേശിയും മാര്‍ത്തോമ്മാ വൈദികനുമായ എം ജോണ്‍, കൊല്ലം കുണ്ടറ പുന്നമുക്ക് സ്വദേശി ഗീവര്‍ഗീസ് എം പണിക്കര്‍ എന്നിവര്‍ ഫിലാഡല്‍ഫിയയില്‍ കൊറോണ ബാധിച്ച് മരിച്ചു. പാല സ്വദേശി സുധീഷിന്റെ മകന്‍ എട്ട് വയസുകാരന്‍ അദ്വൈത് ന്യൂയോര്‍ക്കില്‍ കൊറോണബാധിച്ച് മരിച്ചു.

ഇവരുടെ മൃതദേഹങ്ങള്‍ വിദേശത്ത് തന്നെ സംസ്‌കരിക്കാനാണ് തീരുമാനം. കെട്ടാരക്കരയില്‍ ദീര്‍ഘനാളായി വൈദികനായി സേവനം അനുഷ്ടിച്ചിരുന്ന വ്യക്തിയാണ് എം ജോണ്‍. വിരമിച്ച ശേഷം അമേരിക്കയിലുള്ള മകന്റെ അടുത്തേക്ക് വിശ്രമ ജീവിതത്തിനായി പോകുകയായിരുന്നു.

ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഗീവര്‍ഗീസും മരിച്ചത് ഇന്ന് പുലര്‍ച്ചെയാണ്. ദീര്‍ഘനാളായി അമേരിക്കയില്‍ ടൂര്‍ ആന്റ് ട്രാവല്‍സ് നടത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. അഞ്ച് ദിവസം മുമ്പ് രോഗം സ്ഥിരീകരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്ന വിവരം.

COVID Covid deaths at USA…

pathram:
Related Post
Leave a Comment