കാന്തം ഉപയോഗിച്ച് പള്ളിയിലെ കാണിക്ക വഞ്ചിയില്‍ നിന്നു നാണയം മോഷ്ടിച്ച എസ്‌ഐയെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു

കാന്തം ഉപയോഗിച്ച് പള്ളിയിലെ കാണിക്ക വഞ്ചിയില്‍ നിന്നു നാണയം മോഷ്ടിച്ച ലോ റേഞ്ചിലെ അഡീഷനല്‍ എസ്‌ഐക്ക് നാട്ടുകാരുടെ വക പൊതിരെ തല്ല്. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ തൊടുപുഴ മേഖലയിലെ പള്ളിയുടെ കാണിക്ക വഞ്ചിയില്‍ നിന്നാണ് പണം മോഷ്ടിച്ചത്. കോവിഡ് നിരോധനം ഉള്ളതിനാല്‍ പരിസരത്ത് ആളുകളും ഇല്ലായിരുന്നു.

ഒരാള്‍ കാന്തം ഉപയോഗിച്ച് നാണയം മോഷ്ടിക്കുന്നതു കണ്ട് പള്ളിയുടെ സമീപം താമസിക്കുന്നയാള്‍, പള്ളി കമ്മിറ്റി അംഗങ്ങളെ ഫോണില്‍ വിവരം അറിയിച്ചു. 2 കമ്മിറ്റി അംഗങ്ങള്‍ എത്തിയപ്പോള്‍ കാണിക്ക വഞ്ചിയുടെ അടുത്ത് കാന്തവുമായി നില്‍ക്കുന്നതാണു കണ്ടത്. ഇതോടെ കമ്മിറ്റി അംഗങ്ങള്‍ ഉദ്യോഗസ്ഥനെ ‘പെരുമാറി’.

കൂടുതല്‍ ആളുകള്‍ എത്തിയപ്പോള്‍ താന്‍ അടുത്തുള്ള സ്‌റ്റേഷനിലെ അഡീഷനല്‍ എസ്‌ഐ ആണെന്ന് പറഞ്ഞതോടെ നാട്ടുകാരും പൊതിരെ തല്ലി. നാട്ടുകാരുടെ കാലില്‍ വീണു മാപ്പപേക്ഷിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. സംഭവം നാട്ടില്‍ ചര്‍ച്ചയായതോടെ വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ചെവിയില്‍ എത്തി. ഇതു സംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

KERALA-NEWS-police-additional-si-beaten-up-in-thodupuzha-KERALA-

pathram:
Related Post
Leave a Comment