വാതുവെയ്പ്പ് വിവാദം: 4.64 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്

ഇസ്ലാമാബാദ്: വാതുവെയ്പ്പ് വിവാദത്തിലെ പ്രതികരണം മുന്‍ പാക്ക് താരം ഷോയ്ബ് അക്തറിന് തിരിച്ചടിയായി. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് പാക്ക് താരം ഉമര്‍ അക്മലിനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മൂന്നു വര്‍ഷത്തേയ്ക്ക് വിലക്കിയ സംഭവത്തില്‍ അക്തര്‍ നടത്തിയ പ്രതികരണമാണ് അക്തറിനു തിരിച്ചടിയായത്.

പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുന്നതിനൊപ്പം 100 മില്യന്‍( ഏതാണ്ട് 4.64 കോടി ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമോപദേഷ്ടാവ് ടഫാസുല്‍ റിസ്‌വിയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

മാനനഷ്ടത്തിനു പുറമെ ക്രിമിനല്‍ കുറ്റത്തിനും നടപടിക്കായി നീക്കം ആരംഭിച്ചതായലാണ് വിവരം. പാക്കിസ്ഥാനിലെ സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധനിയമ പ്രകാരം ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും റിസ്‌വി വ്യക്തമാക്കി. ഉമര്‍ അക്മല്‍ വിഷയത്തില്‍ അക്തര്‍ നടത്തിയ പ്രതികരണത്തിലെ പരാമര്‍ശങ്ങളില്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡും അനിഷ്ടം അറിയിച്ചിട്ടുണ്ട്. പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ കഴിവുകേടുകൊണ്ടാണ് രാജ്യത്ത് ഒത്തുകളി സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നായിരുന്നു അക്തറിന്റെ പരാമര്‍ശം.

pathram:
Leave a Comment