എന്നെ കൊണ്ടുപോകാന്‍ അമ്മ വന്നിട്ടുണ്ട്’. മഹാനടന്‍ ഇര്‍ഫാന്‍ ഖാന്റെ അവസാന വാക്കുകളാണിത്. കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഇര്‍ഫാന്റെ അമ്മ സയെദ അന്തരിച്ചത്. തുടര്‍ന്ന് വിഡിയോകോള്‍ വഴിയാണ് ഇര്‍ഫാന്‍ അമ്മയുടെ കബറടക്കം കണ്ടത്. കോവിഡ് രോഗബാധയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ രണ്ട് നഷ്ടങ്ങളാണ് അവസാനദിവസങ്ങളില്‍ ഇര്‍ഫാന് സമ്മാനിച്ചത്.
തുടര്‍ ചികിത്സയ്ക്കായി ലണ്ടനിലേയ്ക്ക് പോകാനിരിക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും രാജ്യാന്തര വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്യുന്നത്. ഇതോടെ ലണ്ടന്‍ യാത്ര മുടങ്ങി. ആരോഗ്യസ്ഥിതി വളരെ മോശമായ സ്ഥിതിയിലായിരുന്നു തുടര്‍ചികിത്സ മുടങ്ങുന്നത്. അതിനിടെയാണ് അമ്മ അദ്ദേഹത്തെവിട്ടു യാത്രയാകുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് തൊണ്ണൂറ്റിയഞ്ചുകാരിയായ ഇര്‍ഫന്റെ മാതാവ് സയേദ ബീഗം മരിക്കുന്നത്. ജയ്പൂരിലായിരുന്നു സയേദയുടെ മരണം. എന്നാല്‍, മുംബൈയിലായിരുന്ന ഇര്‍ഫാന് ലോക്ഡൗണ്‍ കാരണം വീട്ടിലെത്തി അമ്മയെ കാണുക സാധ്യമല്ലായിരുന്നു.
അമ്മയുമായി വളരെ ആത്മബന്ധം പുല!ര്‍ത്തിയിരുന്ന താരമാണ് ഇര്‍ഫാന്‍ ഖാന്‍. അമ്മ മരിക്കുന്ന സമയത്ത് ഇര്‍ഫാന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായിരുന്നു. മുംബൈയിലെ വീട്ടിലിരുന്ന് വിഡിയോ കോള്‍ വഴിയാണ് അമ്മയുടെ അവസാന ചടങ്ങുകള്‍ ഇര്‍ഫാന്‍ കണ്ടത്. കൃഷ്ണ കോളനിയില്‍ നിന്ന് നിന്ന് ചുങ്കിനാക കബറിടത്തിലേയ്ക്കുള്ള മാതാവിന്റെ അവസാനയാത്ര കാണുമ്പോള്‍ അദ്ദേഹം കരയുകയായിരുന്നു.
കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വെര്‍സോവയിലെ ശ്മശാനത്തില്‍ ലോക്ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ചായിരന്നു സംസ്‌കാരം. വിശാല്‍ ഭരദ്വാജ്, കപില്‍ ശര്‍മ തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ അദ്ദേഹത്തിന് അവസാനമായി ആദാരഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി. എന്നാല്‍ മറ്റു പലര്‍ക്കും ലോക്ഡൗണ്‍ കര്‍ശനമായതിനാല്‍ എത്താനുമായില്ല.
Leave a Comment