ഭര്‍ത്താവും അഞ്ച്മാസം ഗര്‍ഭിണിയായ ഭാര്യയും കൊല്ലപ്പെട്ട നിലയില്‍

ന്യൂയോര്‍ക്ക്: ഇന്ത്യക്കാരനായ യുവാവിനെയും അഞ്ച്മാസം ഗര്‍ഭിണിയായ ഭാര്യയേയും കൊല്ലപ്പെട്ട നിലയില്‍. യുവതിയെ അവരുടെ അപ്പാര്‍ട്‌മെന്റിലും ഭര്‍ത്താവിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഗരിമ കോത്താരി(35) ഭര്‍ത്താവ് മന്‍മോഹന്‍ മാള്‍ (37) എന്നിവരുടെ മൃദേഹങ്ങളാണ് ജേഴ്‌സിസിറ്റി പോലീസ് കണ്ടെത്തിയത്. ഏപ്രില്‍ 26ന് ഗരിമ കോത്താരിയുടെ മൃതദേഹം അപ്പാര്‍ട്‌മെന്റില്‍നിന്നു ജഴ്‌സി സിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ഇവരുടെ മൃതദേഹത്തിന്റെ അരക്ക് മുകളിലേക്കുള്ള ഭാഗങ്ങളില്‍ ഒന്നിലധികം മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇവരുടെ ഭര്‍ത്താവ് മന്‍മോഹന്‍ മാളിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. എന്നാല്‍ ഇയാളും ഭാര്യയും എങ്ങനെയാണ് മരിച്ചതെന്നും ഇതിന്റെ കാരണവും പോലീസ് അന്വേഷിക്കുകയാണ്. പ്രഥമാദൃഷ്ട്യാ കൊലപാതകവും മരണവുമാണെങ്കിലും ഇരുവരുടേയും മൃതദേഹങ്ങളുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. ജേഴ്‌സി സിറ്റിയില്‍ നുകാഡ് എന്ന ഇന്ത്യന്‍ റസ്‌റ്റോന്റിന്റെ ഉടമകളായിരുന്നു ഇരുവരും.

pathram:
Related Post
Leave a Comment