കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി ബോബി ചെമണൂര്‍ ഗ്രൂപ്പിന്റെ സേവനങ്ങള്‍..

കോഴിക്കോട്: ലോകമെങ്ങും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിരവധി പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇങ്ങനെ പ്രതിരോധം നടത്തുന്നവര്‍ക്ക് ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് സഹായങ്ങളാണ് ചെയ്തുവരുന്നത്. കോവിഡ് 19 ആശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളെ കേന്ദ്രീകരിച്ചുകൊണ്ട് ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് ഇതിനകം തന്നെ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്തുകഴിഞ്ഞു. ഇപ്പോഴും തുടര്‍ന്നു വരുന്ന ബോബി ചെമ്മണ്ണൂരിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊരിവെയിലിലും ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങളെ നയപരമായി കൈകാര്യം ചെയ്യുന്ന കേരളത്തിലെ വിവിധ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് ഇളനീര്‍ നല്‍കിവരുന്നു. പത്തു ദിവസം പിന്നിട്ട ഈ സേവനം ഇന്ന് വടകര പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇളനീര്‍ നല്‍കിക്കൊണ്ട് സിനിമ പ്രവര്‍ത്തകന്‍ ലിഞ്ചു എസ്തപ്പാന്‍ ആണ് അവസാനിപ്പിച്ചത്. പേരാമ്പ്ര ഷോറൂം മാനേജര്‍ ശ്രീനാഥ് എമ്പിന്‍ തോമസ് പങ്കെടുത്തു. അടുത്ത ദിവസങ്ങളിലും മറ്റു മേഖലകളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ബോബി ചെമ്മണൂര്‍ അറിയിച്ചു.

മുന്‍പും കൊറോണയുടെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമായ സേവനപ്രവര്‍ത്തനങ്ങള്‍ ബോബി ചെമ്മണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരീക്ഷണത്തിലിരിക്കുന്നവരെ പാര്‍പ്പിക്കുവാന്‍ ഇഗ്ലു ലിവിങ് സ്‌പേസുകള്‍ നല്‍കിയിരുന്നു. കൂടാതെ കാസര്‍ക്കോട്ടുള്ള ജനങ്ങള്‍ക്ക് ആശുപത്രി ആവശ്യങ്ങള്‍ക്കായി ബോബി ഹെലിടാക്‌സി വിട്ടു നല്‍കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സൗജന്യ ആംബുലന്‍സ് സേവനങ്ങള്‍ ചെമ്മണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രഖ്യാപിച്ച ശ്രദ്ധേയമായ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ്.

Similar Articles

Comments

Advertismentspot_img

Most Popular