നമ്മുടെ ആരോഗ്യവകുപ്പ് പൊളിയാണ് … ഹോട്ട്‌സ്‌പോട്ടായ കാസര്‍കോട് നിന്നും രോഗമുക്തി നേടിയത് 60 പേര്‍.. ഇനി ചികിത്സയിലുള്ളത…
കാസര്‍കോട്: കേരളത്തിലെ കൊറോണ ഹോട്ട്‌സ്‌പോട്ടായ കാസര്‍കോട് നിന്നും സന്തോഷ വാര്‍ത്ത. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 60 ആയി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേരും ഇന്ന് ഡിസ്ചാര്‍ജ്ജ് ആകും. ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് 105 പേരാണ്.
രോഗബാധിതരുടെ എണ്ണവും കാസര്‍കോട് ജില്ലയില്‍ കുറഞ്ഞുവരികയാണ്. ഒപ്പം രോഗമുക്തിനേടുന്നവരുടെ എണ്ണം കൂടിവരുന്നതും ജില്ലയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്നു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള കാസര്‍കോട് പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്.
ആരോഗ്യവകുപ്പ് പെരിയ ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച് സമൂഹ സാമ്പിള്‍ ശേഖരണം ആരംഭിച്ചു. ഇന്നലെ മാത്രം 200 പേരുടെ സാമ്പിള്‍ ആണ് ശേഖരിച്ചത്. വരും ദിവങ്ങളില്‍ ഇത് കാസര്‍കോട്ടേക്കും വ്യാപിപ്പിക്കും. കൂടാതെ സമൂഹ സര്‍വേയും ആരോഗ്യവകുപ്പ് ആരംഭിച്ച് കഴിഞ്ഞു. ഓരോ വീടുകള്‍ തോറും ചെന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്യുന്നത്.