സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ 7, കാസര്‍കോട് 2, കോഴിക്കോട് 1. മൂന്നു പേര്‍ വിദേശത്തുനിന്ന് വന്നവരാണ്, ഏഴ് പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം വന്നു. ഇന്ന് ഫലം നെഗറ്റീവായത് 19 പേര്‍ക്ക്. കാസര്‍കോട് 9, പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2, തൃശൂര്‍ 1. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 373 ആയി. 228 പേര്‍ ചികില്‍സയിലുണ്ട്. 1,23,490 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,22,676പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രികളിലും നീരീക്ഷണത്തില്‍. ഇന്ന് 201 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14,163 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 12,818 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി. കോവിഡ് രോഗമുക്തരായ ദമ്പതികള്‍ക്ക് കണ്ണൂര്‍ പരിയാരം ആശുപത്രിയില്‍ കുഞ്ഞ് പിറന്നു.
കോവിഡ് 19 ഭീഷണി തുടരുന്നു. ലോക്ഡൗണിന് മുന്‍പത്തെ സ്ഥിതിയിലേക്ക് തിരിച്ചു പോകാന്‍ കഴിയില്ലെന്ന അഭിപ്രായം പ്രധാനമന്ത്രിയെ അറിയിച്ചു. പടിപടിയായി മാത്രമേ ലോക്ഡൗണ്‍ ഒഴിവാക്കാവൂ. സഞ്ചാരം അനിയന്ത്രിതമായാല്‍ രോഗം വ്യാപിക്കും.