എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ നടത്തും

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നതില്‍ തീരുമാനം പിന്നീടുണ്ടാകുമെന്ന് പരീക്ഷാ ഭവന്‍. ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ പരീക്ഷയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്തണമെന്ന നിര്‍ദേശം ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ഇത് അസാധ്യമാണെന്നാണ് പരീക്ഷാ ഭവന്റെ വിലയിരുത്തല്‍. സംവിധാനം ഒരുക്കാന്‍ കാലതാമസമെടുക്കുമെന്ന നിലപാടിലാണ് പരീക്ഷാ ഭവന്‍. പരീക്ഷകളില്‍ ഈ മാസം 14ന് ശേഷം തീരുമാനമെടുക്കുമെന്ന് ഡിജിഇ അറിയിച്ചു. പ്ലസ് ടു പ്രവേശനം നീളുമെന്നും അറിയിപ്പുണ്ട്.

മാര്‍ച്ച് 10നാണ് എസ്എസ്എല്‍സിപ, പ്ലസ് ടു പരീക്ഷകള്‍ തുടങ്ങിയത്. എന്നാല്‍ കൊവിഡ് വ്യാപന ഭീതിയില്‍ മൂന്ന് പരീക്ഷകള്‍ നടത്തിയ ശേഷം പരീക്ഷള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

4,22,450 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുമ്പോള്‍ 4,52,572 പേരാണ് പ്ലസ് ടു പരീക്ഷയെഴുതുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (26,869) എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് ആലപ്പുഴ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular