തിരുവനന്തപുരം: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണത്തിന്റെ സമയം രാത്രി എട്ടു മണി വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ വൈകിട്ട് അഞ്ചു മണി വരെയുള്ളതാണ് രാത്രി എട്ടു മണി വരെ നീട്ടുന്നത്. നിലവില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ആയിരുന്നു. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കൊപ്പമാണ് ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത്.
ഓണ്‍ലൈന്‍ വഴി ഭക്ഷ്യവിതരണം നടത്തുന്ന ഹോട്ടലുകളുടെ സമയമാണ് രാത്രി എട്ടു മണി വരെ നീട്ടിയിരിക്കുന്നത്. കടകള്‍ അഞ്ചു മണിക്ക് തന്നെ അടയ്ക്കണം. എന്നാല്‍ ഓണ്‍ലൈന്‍ വഴിയുള്ള ഭക്ഷണ വിതരണത്തിനായുള്ള കൗണ്ടര്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിപ്പിക്കാം.
അമതസമയം ഓണ്‍ലൈന്‍ വഴഇ ഭക്ഷണം വിതരണം ചെയ്യുന്ന ഓണ്‍ലൈന്‍ സെല്ലര്‍മാര്‍ ഒമ്പതഭു മണിക്ക് മുമ്പ് അവരുടെ സേവനം അവസാനിപ്പിക്കണമെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.