വീണ്ടും ധനസഹായവുമായി പിണറായി സര്‍ക്കാര്‍..!! തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം; 10,000 രൂപ പലിശ രഹിത വായ്പ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാര്‍ തൊഴിലാളികള്‍ക്ക് 5000 രൂപ സഹായമായി നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 10,000 രൂപ പലിശ രഹിത വായ്പ നല്‍കും. ബസ് തൊഴിലാളികള്‍ക്കും 5000 രൂപ നല്‍കും. ചരക്കു വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് 3500 രൂപ നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കൈത്തറി തൊഴിലാളികള്‍ക്ക് 750 രൂപ, ടാക്‌സി തൊഴിലാളികള്‍ക്ക് 2500 രൂപ, ഓട്ടോ റിക്ഷ, ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000 രൂപ എന്നിങ്ങനെയും സഹായമായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാലറി ചാലഞ്ച് വിപുലമാക്കുന്നു. പൊതു മേഖലാ ജീവനക്കാരും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും ഇതില്‍ പങ്കുചേരണം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും സഹകരിക്കണം. ബിഎസ്എന്‍എല്‍ പ്രതിദിനം 5 ജിബി ഇന്റര്‍നെറ്റ് നല്‍കും.

കോവിഡ് പരിശോധന വ്യാപകമാക്കും. ലോക്ഡൗണ്‍ കര്‍മ സേന രൂപീകരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കുന്നതിനാണ് 17 അംഗ കര്‍മസേനയ്ക്കു രൂപം നല്‍കിയത്. കരള്‍ മാറ്റിവച്ചവര്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ നടപടിയെടുക്കും. ഇതിനായി പൊലീസും ഫയര്‍ഫോഴ്‌സും മറ്റു വിഭാഗങ്ങളും സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7