ഒടുവില്‍ ചൈന മാറുന്നു; പട്ടിയേയും പൂച്ചയേയും തിന്നുന്നത് നിര്‍ത്തുന്നു; വില്‍പ്പന നിരോധിച്ചു

കൊവിഡ് 19 പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ വന്യ ജീവികളുടെ ഇറച്ചി വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ചൈനീസ് നഗരം. പട്ടിയുടേയും പൂച്ചയുടേയും ഉള്‍പ്പെടെ മാസം വില്‍ക്കുന്നതിനാണ് ചൈനീസ് നഗരമായ ഷെന്‍സന്‍ നിരോധനമേര്‍പ്പെടുത്തിയത്.

കൊവിഡുള്‍പ്പെടെ ഭാവിയില്‍ വരാനിടയുള്ള മഹാമാരികളെ തടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ നഗരത്തിലെ ഒരു ഇറച്ചിക്കടയില്‍ നിന്നാണ് കൊവിഡിന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവം എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ കടയില്‍ പല്ലിവര്‍ഗത്തിലെ ജീവികള്‍, മരപ്പട്ടി തുടങ്ങിയ വന്യജീവികളുടെ മാംസം വന്‍ തോതില്‍ വിറ്റിരുന്നു.

വുഹാന്‍ നഗരത്തിലെ പോലെ തന്നെ വന്യജീവികളുടെ ഇറച്ചിക്ക് പ്രശസ്തമാണ് ഷെന്‍സന്‍ നഗരം ഉള്‍പ്പെടുന്ന തെക്കന്‍ ഭാഗവും. നേരത്തെ ഷെന്‍സന്‍ നഗരത്തില്‍ വന്യജീവികളുടെ ഇറച്ചി വില്‍പന കൊവിഡ് പടര്‍ന്നു പിടിച്ച ഘട്ടത്തില്‍ താത്കാലികമായി നിരോധിച്ചിരുന്നു. പൂര്‍ണ നിരോധനമേര്‍പ്പെടുത്തുന്നത് ഇപ്പോഴാണ്.

ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തിക്കൊണ്ട് ചൈനയിലെ കുപ്രസിദ്ധ ഇറച്ചി വിപണികള്‍ കഴിഞ്ഞയാഴ്ച വീണ്ടും തുറന്നിരുന്നു. വവ്വാല്‍, നായ, പാങ്കോളിന്‍ എന്നിവയെല്ലാം വില്‍ക്കുന്ന ഇറച്ചിശാലകളാണ് തുറന്നത്. ഇത് ചൈന ലോകത്തോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണെന്ന് ഗവേഷകരും ആരോഗ്യമേഖലയിലെ വിദഗ്ധരും പറഞ്ഞിരുന്നു.

കൊറോണ വൈറസിന് മുന്‍പുണ്ടായിരുന്ന അതേ രീതിയില്‍ വിപണികള്‍ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുപോയിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ എക്‌സാമിനര്‍ ‘എ മെയില്‍ ഓണ്‍ സണ്‍ഡേ’ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നായ്, മുയല്‍, വവ്വാല്‍ എന്നിവയെയെല്ലാം സജീവമായി ഇവിടെ ഇപ്പോള്‍ കശാപ്പ് ചെയ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് വില്‍പ്പന നിരോധിക്കാന്‍ ചൈന തീരുമാനമെടുത്തത്.

pathram:
Related Post
Leave a Comment