ലണ്ടന്‍: കൊറോണമൂലം ലണ്ടനില്‍ ഒരു കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു. മരിച്ച മറ്റൊരാള്‍ ഡോക്ടറാണ്. പെരിന്തല്‍മണ്ണ സ്വദേശിയായ ഡോ. ഹംസ പച്ചീരി (80) യാണ് മരിച്ചത്. ബര്‍മിങ്ഹാമിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സി. സിയന്ന, സ്വാന്‍സീയിലാണ് മരിച്ചത്. ഇന്നലെ മാത്രം ബ്രിട്ടണില്‍ മരിച്ചത് 563 പേരാണ്.
ലോകത്ത് ഇതുവരെ 47200ല്‍ അധികം പേര്‍ കൊറോണമൂലം മരിച്ചു. ഒന്‍പതു ലക്ഷം കടന്നിരിക്കുകയാണ് രോഗബാധിതരുടെ എണ്ണം. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ മറികടന്നു. അമേരിക്കയില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
ഇറ്റലി, സ്പയിന്‍ എന്നീ രാജ്യങ്ങളിലും രോഗം പിടിമുറുക്കിയിരിക്കുകയാണ്. ഇറ്റലിയിലെ അവസ്ഥ വളരെ ദാരുണമാണ്. ഇറ്റലിയില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. 13155 പേര്‍ ഇതുവരെ മരിക്കുകയും ചെയ്തു. ഏപ്രില്‍ 13 വരെ ലോക്ക്ഡൗണ്‍ നീട്ടുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. തൊട്ടുപിറകേയുള്ളത് സ്‌പെയിനാണ്. ഇവിടെ 9387പേര്‍ മരക്കുകയും ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്.
എല്ലാ രാജ്യങ്ങളിലും രോഗം പടര്‍ന്നപിടിക്കുകയാണ്്. ഇറ്റലി, അമേരിക്ക, സ്‌പെയിന്‍, ബ്രിട്ടണ്‍ എന്നീവിടങ്ങളില്‍ നിയന്ത്രണാതീതമാണ് സ്ഥിതി.ആശുപത്രികളില്‍ രോഗികളെ കിടത്താനുള്ള സാഹചര്യം പോലും ഇല്ല പല രാജ്യങ്ങളിലും. വാക്‌സിന്‍ കണ്ടുപിടിക്കുക ഇപ്പോഴും വലിയ വെല്ലുവിളിയാണ്. ഇന്ത്യയില്‍ എച്ച്.ഐ.വിയ്ക്കുള്ള മരുന്ന് നല്‍കി അഞ്ചുപേര്‍ക്ക് രോഗം ഭേദമായിരുന്നു.