കൊറോണ: അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരണം ആയിരത്തിലേറെ

ന്യൂയോര്‍ക്ക് : കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ മരണം 5,000 ത്തിലേക്ക് നീങ്ങുന്നു. രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കഴിഞ്ഞതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ നടപടികളുമായി നീങ്ങുകയാണ് അമേരിക്ക. ബുധനാഴ്ച പുറത്തു വന്ന കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം 2,15,000 ആണ്. മരണമടഞ്ഞവരുടെ എണ്ണം 4,669 ആയി.

കഴിഞ്ഞ 24 മണ്ണിക്കൂറിനിടയില്‍ മരണം 1046 ആണ്. ഒറ്റദിവസം മരണമടഞ്ഞവരുടെ എണ്ണത്തില്‍ ഇറ്റലിയെയും സ്‌പെയിനേയുമെല്ലാം അമേരിക്ക മറികടന്നു. അതേസമയം 9000 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. മിക്കവാറും സ്‌റ്റേറ്റുകളിലും കൊറോണ എത്തിയതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ചികിസ്താസൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് അമേരിക്കന്‍ ഭരണകൂടം. കണക്ടികട്ടില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് പോലും കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു.

അമേരിക്കയില്‍ രോഗത്തിന്റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്. മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗികളില്‍ 40 തെമാനവും ന്യൂയോര്‍ക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ തന്നെ 1900 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏഴു ദിവസം കൊണ്ട് 17 ശതമാനത്തില്‍ നിന്നും 58 ശതമാനമായിട്ടാണ് രോഗബാധിതര്‍ കൂടിയത്. രോഗലക്ഷണം കാട്ടാത്തവര്‍ക്ക് പോലും രോഗബാധ സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ട്. 25 ശതമാനം രോഗികളില്‍ രോഗലക്ഷണം ഉണ്ടായിരുന്നില്ലെന്ന് സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്റ പ്രിവന്‍ഷന്‍ അധികൃതര്‍ പറയുന്നു. സാമൂഹ്യ അകലം മാത്രമാണ് പ്രതിവിധി എന്ന് വന്നതോടെ അമേരിക്കയിലെ 90 ശതമാനവും വീടിനുള്ളില്‍ കഴിയാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ്.

രോഗം ഗുരുതരമായ രീതിയില്‍ പടരുന്നതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ അമേരിക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. യുഎസ് ടെന്നീസ് കോംപഌ്‌സ് പോലും താല്‍ക്കാലികാശുപത്രിയായി മാറും. ഏറെ നിര്‍ണ്ണായകമായിരിക്കും അടുത്ത രണ്ടാഴ്ചയെന്നാണ്് പ്രസിഡന്റ് ട്രംപ് പറയുന്നത്. ലോകത്തുടനീളം ഇപ്പോള്‍ രോഗികളുടെ എണ്ണം 9 ലക്ഷം കടന്നു. മരണം 47,000 കടന്നു. ഒന്നരലക്ഷം പേര്‍ രോഗത്തില്‍ നിന്നും മോചിതരായി. 9,35,581 പേര്‍ക്കാണ് ആഗോളമായി രോഗം സ്ഥിരീകരിച്ചത്.

മൊത്തം 47,223 പേര്‍ മരണമടഞ്ഞപ്പോള്‍ 194,260 പേര്‍ രോഗവിമോചിതരായി. ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണം 13,155 പേര്‍ മരിച്ചു. 110,574 ആണ് ഇറ്റലിയില്‍ രോഗബാധിതര്‍. സ്‌പെയിനില്‍ മരണം 9,387 ആയി. 104,118 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 56,000 രോഗികളുള്ള ഫ്രാന്‍സില്‍ മരണം 4,032 ആയി. ഇറാനില്‍ 3,036 പേരും ചൈനയില്‍ 3,312 പേരുമാണ് മരണമടഞ്ഞത്. യുകെയില്‍ 29,474 പേര്‍ക്ക് രോഗം ബാധിക്കുകയും 2,354 പേര്‍ മരണമടയുകയും ചെയ്തു.

pathram:
Related Post
Leave a Comment