കോവിഡ് 19 രാജ്യത്ത് ജീവനെടുത്തുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ പഞ്ചാബിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. പഞ്ചാബിലെ അമൃത്സര്‍ സ്വദേശീയായ ഗ്യാനി നിര്‍മല്‍ സിംഗ് ആണ് മരണത്തിനു കീഴടങ്ങിയത്. അമൃത്സര്‍ സുവര്‍ണ ക്ഷേത്രത്തിലെ മുന്‍ ഹസൂരി രാഗിയാണ് 62കാരനാണ് നിര്‍മല്‍ സിംഗ്. പഞ്ചാബില്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മരണമാണിത്.
ഫെബ്രുവരിയില്‍ വിദേശത്തു നിന്ന് തിരികെയത്തിയ ഇദ്ദേഹം മാര്‍ച്ച് 30ന് തലചുറ്റലും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗുരു നാനാക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കൊവിഡ് 19 ടെസ്റ്റ് പോസിറ്റീവ് ആണെന്ന് ഇന്നലെയാണ് സ്ഥിരീകരണം ഉണ്ടായത്. വെറ്റ്‌ലേറ്റര്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലോടു കൂടിയാണ് മരണം സ്ഥിരീകരിച്ചത്. 2009ല്‍ പത്മശ്രീ സ്വന്തമാക്കിയ ആളാണ് ഗ്യാനി നിര്‍മല്‍ സിംഗ്.
അതേ സമയം, രാജ്യത്ത് 1834 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 400 കടന്നു. മരണം 41 ആയി. നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത മൂന്നുപേര്‍കൂടി തെലങ്കാനയില്‍ മരിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 1649 പേരാണ് ചികിത്സയിലുള്ളത്.144 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 437 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ നാലും പശ്ചിമ ബംഗാളില്‍ രണ്ടും മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവടങ്ങില്‍ 1 വീതം മരണവുമാണ് ഇന്നലെ ഉണ്ടായത്. മുംബൈയിലെ ചേരിയായ ധാരാവിയിലടക്കം മരണം സ്ഥിരീകരിച്ചു.
Leave a Comment