ഒരു അതിഥി തൊഴിലാളി പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം

ലോക് ഡൗൺ കാലയളവിൽ തൊഴിലുടമകളുടെ കീഴിലുള്ള അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം തൊഴിലുടമകൾ ഏറ്റെടുക്കണം. ഇതിന് തയ്യാറാകാത്ത തൊഴിലുടമകൾക്ക് എതിരെ നടപടികൾ സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ തഹസിൽദാർമാരെ അറിയിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് ഉത്തരവിട്ടു.

ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചനുകൾ തുടർന്നും നിർബന്ധമായും നടത്തേണ്ടതാണ്. അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തിൽ കമ്മ്യൂണിറ്റി കിച്ചനുകൾ വഴി ഭക്ഷണം നൽകേണ്ടതാണ്. ഒരു അതിഥി തൊഴിലാളി പോലും പട്ടിണി കിടക്കുന്നില്ലാ എന്ന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതാണ്.

ഭക്ഷണം നൽകേണ്ട അതിഥി തൊഴിലാളികളുടെ പേരും തിരിച്ചറിയൽ രേഖയുടെ നമ്പരും സഹിതം അസിസ്റ്റൻറ് ലേബർ ഓഫീസർമാർ തയ്യാറാക്കി നൽകുന്ന ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രമായിരിക്കും കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം നൽകുന്നത്. ലിസ്റ്റ് തയ്യാറാക്കുന്നതിന് അസിസ്റ്റൻറ് ലേബർ ഓഫീസർമാർക്ക് ബന്ധപ്പെട്ട മെമ്പറുടെയും എൽ എസ് ജി ആരോഗ്യ വിഭാഗം ജീവനക്കാരുടെയും സഹായം തേടാം. ഓരോ ദിവസവും ഭക്ഷണം നൽകുന്ന അതിഥി തൊഴിലാളികൾ ലിസ്റ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഭക്ഷണം നൽകുന്ന അതിഥി തൊഴിലാളികളുടെ പേര്,
താമസസ്ഥലം, വാർഡ് നമ്പർ , പ്രായ പൂർത്തിയായ വ്യക്തിയാണോ കുട്ടിയാണോ എന്നീ കാര്യങ്ങളും ലിസ്റ്റിൽ ഉണ്ടായിരിക്കാൻ അസിസ്റ്റൻറ് ലേബർ ഓഫീസർമാർ ശ്രദ്ധിക്കണം.

കമ്മ്യൂണിറ്റി കിച്ചൻ വഴി പാചകം ചെയ്യുന്ന ഭക്ഷണം നൽകുന്ന അതിഥി തൊഴിലാളികൾക്ക് അവരുടെ രീതികളുമായി ചേർന്നുപോകുന്ന ഭക്ഷണം നൽകാൻ ശ്രദ്ധിക്കണം. 500 ൽ കൂടുതൽ അതിഥി തൊഴിലാളികൾ ഉള്ള സാഹചര്യത്തിൽ ആവശ്യമെങ്കിൽ അവർക്ക് മാത്രമായി ഒരു കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കാവുന്നതാണ്. പാചകം ചെയ്ത ഭക്ഷണത്തിനുപകരം ഭക്ഷ്യധാന്യം ഉൾപ്പെടെയുള്ള കിറ്റുകൾ ലഭിക്കുന്നതാണ് .

ഭക്ഷ്യധാന്യ കിറ്റ് ആവശ്യമെങ്കിൽ ഗുണഭോക്താക്കളുടെ വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ തഹസിൽദാർക്ക് കൈമാറേണ്ടതും ആവശ്യമായ കിറ്റുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേന ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യേണ്ടതുമാണ്.

സന്നദ്ധ സംഘടനകളോ സ്ഥാപനങ്ങളോ സ്പോൺസർമാരോ നേരിട്ട് ഗുണഭോക്താക്കൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്നത് നിരോധിച്ചു. ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങൾക്ക് അല്ലെങ്കിൽ സംഘടനകൾക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരികൾ മുഖേന വിതരണം ചെയ്യാം.

സന്നദ്ധ സംഘടനകൾ സ്പോൺസർ ചെയ്ത ഭക്ഷണ കിറ്റുകൾ നൽകിയിട്ടുള്ള അതിഥി തൊഴിലാളികൾക്ക് വീണ്ടും കിറ്റുകൾ വിതരണം ചെയ്യേണ്ടതില്ല. കമ്മ്യൂണിറ്റി കിച്ചൻ മുഖേന നൽകുന്ന ഭക്ഷണത്തിനുപകരം ഭക്ഷ്യധാന്യ കിറ്റ് ലഭിച്ച അതിഥി തൊഴിലാളികൾ കമ്മ്യൂണിക്കേഷൻ വഴിയുള്ള ഭക്ഷണം കൂടി ഉപയോഗിക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കാൻ എൽഎസ് ജി സെക്രട്ടറിമാർ ശ്രദ്ധിക്കണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7