കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരണമടഞ്ഞവരുടെ എണ്ണം പുറത്തുവിട്ടത് ശരിയല്ലെന്ന് റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് കുടുതല്‍ പേര്‍ മരിച്ചിരിക്കാമെന്നും ചൈന നല്‍കിയ കണക്കുകള്‍ ശരിയല്ലെന്നും അവര്‍ കണക്കുകള്‍ മറച്ചു വെച്ചിരിക്കാമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആരോപിക്കുന്നു. ചൈന 2500 പേരുടെ മരണം രേഖപ്പെടുത്തിയ വുഹാനില്‍ മാത്രം 42,000 പേരെങ്കിലും മരണമടഞ്ഞിട്ടുണ്ട് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്.
ഈ ആഴ്ച മുതല്‍ മരണമടഞ്ഞവരുടെ ചിതാഭസ്മം കുടുംബാംഗങ്ങള്‍ക്ക് ചൈന കൈമാറിത്തുടങ്ങി. ഇങ്ങിനെ കുടുംബാംഗങ്ങള്‍ക്ക് നല്‍കാനായി തയ്യാറാക്കിയിട്ടുള്ള ചിതാഭസ്മ കുംഭങ്ങളുടെ എണ്ണമാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. ചൈനീസ് സോഷ്യല്‍ മീഡിയകളിലും പ്രാദേശിക മാധ്യമങ്ങളിലും കലശ കുംഭവങ്ങളുമായി പോകാന്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കന്ന ട്രക്കുകളുടെ ഫോട്ടോകള്‍ പുറത്തു വന്നിരുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി കൊണ്ടുപോയ ചിതാഭസ്മം 5000 ത്തോളം വരുമെന്നാണ് ചൈനീസ് മാധ്യമ പ്രസിദ്ധീകരണമായ കെയ്ക്‌സിന്‍ പറയുന്നത്. ശ്മശാന കേന്ദ്രത്തില്‍ നിന്നും ചിതാഭസ്മ കൂംഭങ്ങള്‍ താഴെ തയ്യാറാക്കി വെച്ചിരിക്കുന്ന തരത്തില്‍ പുറത്തു വന്നിരിക്കുന്ന മറ്റൊരു ചിത്രത്തില്‍ 3500 ചിതാഭസ്മ കുംഭങ്ങളും കാണാനാകും.
രോഗത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്ന വുഹാനില്‍ എട്ട് ശ്മശാനങ്ങളാണുള്ളത്. കൊറോണാ കാലത്ത് ഓരോദിവസവും ചിതാഭസ്മം അടങ്ങിയ 500 കുടങ്ങള്‍ വീതമാണ് ബന്ധുക്കള്‍ക്ക് നല്‍കിയത് എന്നാണ് വുഹാനിലെ നാട്ടുകാര്‍ പറയുന്നത്. അതായത് ഏഴു ശ്മശാനങ്ങളിലും കൂടി ദിവസവും 3500 പേരുടെ ചിതാഭസ്മം വീതം കൈമാറിയതായി കണക്കാക്കുന്നു. ഹാന്‍കോവ് വുഷാംഗ്, ഹന്യാംഗ് എന്നിവിടങ്ങളിലുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളോട് പറഞ്ഞിരിക്കുന്നത് അവരുടെ മരിച്ച ബന്ധുക്കളുടെ ചിതാഭസ്മം ഏപ്രില്‍ 5 ന് മുമ്പ് നല്‍കാം എന്നുമാണ്.
ഇതില്‍ ഹാന്‍കോവില്‍ മാത്രം 5000 ചിതാഭസ്മ കുടങ്ങള്‍ നല്‍കിയിരുന്നു. പ്രവിശ്യയില്‍ ലോക്ഡൗണിന് അയവ് വരുത്തിയ സമയത്താണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. 3299 ആണ് ചൈന പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള മരണം. വുഹാനില്‍ വൈറസ് ബാധിച്ച് 2,500 പേര്‍ മരണമടഞ്ഞെന്നാണ് ചൈനാ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട വിവരം. സംശയ നിവാരണത്തിനായി ശ്മശാന കേന്ദ്രങ്ങളെ സമീപിച്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് കൃത്യമായ കണക്ക് കിട്ടിയില്ലെന്ന് മാത്രമല്ല വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ അനുവാദമില്ലെന്ന മറുപടി കിട്ടുകയും ചെയ്തു. ലോകത്തുടനീളമായി 28,000 പേര്‍ മരണമടയുകയും ആറു ലക്ഷം പേര്‍ക്ക് രോഗം പിടിപെടുകയും ചെയ്തു. 2.5 ബില്യണ്‍ ആള്‍ക്കാരാണ് വീടിനുള്ളില്‍ ആയിരിക്കുകന്നത്.