കൊറോണ വൈറസ് പരത്തണമെന്ന് ആഹ്വാനം; ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍;

ലോക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങി ബോധപൂര്‍വം കൊറോണ വൈറസ് പരത്തണമെന്നു സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ടെക്കി അറസ്റ്റില്‍. ഇന്‍ഫോസിസിലെ ടെക്‌നിക്കല്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്ന മുജീബ് മുഹമ്മദിനെ (25) ബംഗളൂരു സിറ്റി ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.

മുന്‍കരുതലില്ലാതെ പുറത്തുപോയി പരസ്യമായി തുമ്മി കോവിഡ് 19 ബോധപൂര്‍വം പടര്‍ത്താന്‍ ഇയാള്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് മുജീബ് മുഹമ്മദിനെ ജോലിയില്‍ നിന്ന് ഇന്‍ഫോസിസ് പിരിച്ചു വിട്ടിരുന്നു. ‘നമുക്ക് കൈകോര്‍ക്കാം, പുറത്തുപോയി പരസ്യമായി വായ തുറന്ന് തുമ്മാം, വൈറസ് പടര്‍ത്താം’ എന്ന വിചിത്ര സന്ദേശത്തിനെതിരെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

കോവിഡ് 19 നെ പ്രതിരോധിക്കാന്‍ രാജ്യം സമ്പൂര്‍ണമായി അടച്ചിട്ട അവസരത്തില്‍ ഇത്തരത്തിലുള്ള പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇന്‍ഫോസിസ് വ്യക്തമാക്കിയിരുന്നു. മുജീബിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പട്ടീല്‍ അറിയിച്ചു.

pathram:
Related Post
Leave a Comment