കോറോണ കോട്ടയത്ത് നിന്ന് ആശ്വാസ വാര്‍ത്ത

കോവിഡ് ബാധിച്ചു കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിഞ്ഞ ചെങ്ങളം സ്വദേശിയും ഭാര്യയും ഡിസ്ചാര്‍ജായി. ഇവര്‍ രോഗമുക്തരായെന്നു കണ്ടെത്തിയിരുന്നു. ഇവരുടെ മകളും ഒപ്പമുണ്ട്. ചെങ്ങളം സ്വദേശിയുടെ ഭാര്യാപിതാവിന്റെ പിതാവും മാതാവും ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജില്‍ തുടരുന്നു.

അതിനിടെ കോവിഡ് 19 ബാധിച്ച് കേരളത്തില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. 69കാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി യാക്കൂബ് സേട്ടാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് മരണം.

ദുബായില്‍നിന്ന് ഇദ്ദേഹം എത്തിയത് മാര്‍ച്ച് 16നാണ്. 22ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവര്‍ ദുബായില്‍നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കടുത്ത ഹൃദ്രോഗ ബാധയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതേതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നെടുമ്പാശ്ശേരിയില്‍നിന്ന് ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയ െ്രെഡവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ വീട്ടിലെത്തിച്ച െ്രെഡവറുമായി ഇടപഴകിയ 40 പേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ താമസിച്ചിരുന്ന ഫഌറ്റിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം സുരക്ഷാ ക്രമീകരണങ്ങളോടെ സംസ്‌കരിക്കും.

pathram:
Related Post
Leave a Comment