കൊറോണ ബാധിച്ച മാധ്യമ പ്രവര്‍ത്തകനെതിരേ കേസ്

മധ്യപ്രദേശ് മുന്‍ മുഖ്യന്ത്രി കമല്‍നാഥിന്റെ പത്രസമ്മേളനത്തില്‍ പങ്കെടുത്ത കൊറോണ സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. ഇയാളുടെ മകള്‍ യുകെയില്‍ നിന്ന് മടങ്ങിയെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ക്വാറന്റൈനില്‍ പ്രവേശിക്കാതെയാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.

മാര്‍ച്ച് 20ന് രാജി പ്രഖ്യാപിക്കുന്നതിനായി കമല്‍നാഥ് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇയാള്‍ പങ്കെടുത്തത്. ഇതിന് രണ്ടു ദിവസം മുമ്പാണ് മാധ്യമപ്രവര്‍ത്തകന്റെ മകള്‍ യുകെയില്‍ നിന്ന് തിരിച്ചെത്തിയത്. തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന നിര്‍ദേശം മറികടന്നാണ് ഇയാള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്.

ഇയാള്‍ക്കും മകള്‍ക്കും പിന്നീട് കൊറോണവൈറസ് സ്ഥിരീകരിക്കുകയുണ്ടായി. കൊറോണ മഹാമാരിയെ നേരിടുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിരോധനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇയാളുടെ പേരില്‍ കേസെടുത്തത്. യുകെയില്‍ ബിരുദാനന്തര നിയമ വിദ്യാര്‍ഥിയാണ് പത്രപ്രവര്‍ത്തകന്റെ മകള്‍. ലണ്ടിനില്‍ നിന്ന് മാര്‍ച്ച് 18നാണ് അവര്‍ ഭോപ്പാലിലെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7