കൊറോണ ഭീതിയില്‍ ലോകം മുഴുവന്‍ കഴിയുമ്പോള്‍ കാര്യമായി സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ലാത്ത ഇന്ത്യയില്‍ ജനുവരി 18 മുതല്‍ അന്താരാഷ്ട്ര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ മാര്‍ച്ച് 23 ന് ഇടയില്‍ തിരിച്ചെത്തിയ 15 ലക്ഷം പേര്‍ നിരീക്ഷണത്തിലാകും. ഇവര്‍ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കണമെന്നും ക്വാറന്റൈനിലേക്ക് പോയിട്ടില്ലാത്തവരെ ഓരോരുത്തരെയും കണ്ടെത്തണമെന്നും ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി.
ഇവരില്‍ അനേകരാണ് ഇതിനകം വീട്ടിലും ആശുപത്രികളിലുമായി ക്വാറന്റൈനിലേക്ക് പോയിരിക്കുന്നത്. എന്നിരുന്നാലും യാത്രികരില്‍ എവിടെയെങ്കിലും വിട്ടുപോയ അന്താരാഷ്ട്ര യാത്രികര്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തുകയും അവരുടെ കോവിഡ് ബാധയുടെ നില പരിശോധിക്കണമെന്നുമാണ് ആവശ്യം. ആരോഗ്യത്തോടെ നിരീക്ഷണകാലമായ 14 ദിവസം പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ സുരക്ഷിതരാണെന്നും മറ്റുള്ളവര്‍ രോഗം പടര്‍ത്താന്‍ സാഹചര്യമുണ്ടെന്നതും വിലയിരുത്തിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഈ 15 ലക്ഷം യാത്രികരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതുവരെ 170 രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലൂടെ രണ്ടു മാസത്തിനിടയില്‍ സഞ്ചരിച്ച എല്ലാ അന്താരാഷ്ട്ര യാത്രികരും ഐസൊലേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ ക്വാറന്റൈനിലേക്ക് മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്രം നടപടി തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ 724 കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 74 കോവിഡ് 19 രോഗികളും നാലു മരണവും റിപ്പോര്‍ട്ട് ചെയ്ത.
മൊത്തം കേസുകളില്‍ 66 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടപ്പോള്‍ 640 പേര്‍ ഇപ്പോഴും ചികിസ്തയിലാണ്. 77 പേര്‍ ഇതുവരെ മരണത്തിന് കീഴടങ്ങി. കൂടുതല്‍ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എത്തിച്ച രോഗത്തെ ഏതുവിധേനെയും പ്രതിരോധിക്കാനുള്ള കടുത്ത ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. ഇതിനകം ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന് നല്‍കിയിരിക്കുന്നത് 30,000 വെന്റിലേറ്ററുകളുടെ ഓര്‍ഡറാണ്. മറ്റൊരു പബഌക് സെക്ടര്‍ കമ്പനിക്ക് 10,000 ന്റെ ഓര്‍ഡറും നല്‍കി. ഏത് നിലയിലുള്ള പ്രോട്ടോകോള്‍ സൂക്ഷിക്കണമെന്ന കാര്യത്തില്‍ രാജ്യത്തുടനീളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.